മുഴക്കുന്ന് തില്ലങ്കേരി പടിക്കച്ചാല്‍ ഈയ്യക്കോട് വയല്‍ത്തിറ മഹോത്സവത്തിന് കൈതച്ചാമുണ്ഡി തെയ്യം കെട്ടിയ ആളാണ് അക്രമം നടത്തിയത്.
കൈതച്ചാമുണ്ഡി തെയ്യം കൈതവെട്ടാന്‍ പോകുന്ന ചടങ്ങുണ്ട്. രൗദ്രഭാവത്തിലാണ് തെയ്യം കൈതവെട്ടാന്‍ പോവുക. ഈ സമയം വഴിയരികില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്ന ഒരാളുടെ ഫോണ്‍ പിടിച്ചു വാങ്ങിയാണ് തെയ്യം ചവിട്ടി പൊട്ടിച്ചത്.
അതിന് ശേഷം വഴിയരികില്‍ ഉണ്ടായിരുന്ന സുനില്‍ കുമാര്‍ എന്നയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഞരമ്പ് മുറിഞ്ഞ നിലയില്‍ സുനില്‍കുമാറിനെ തലശേരി ഇന്ദിരാജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഉത്തമന്‍ എന്നയാളെയും തെയ്യം വെട്ടിപ്പരിക്കേല്‍പ്പിച്ചു. എന്നാല്‍ ഉത്തമന്റെ പരിക്ക് മാരകമല്ല.
സംഭവമറിഞ്ഞെത്തിയ മുഴക്കുന്ന് എസ്.ഐ പി രാജേഷ് കോലക്കാരന്‍ ബൈജവിനെ കസ്റ്റഡിയിലെടുത്തു. കോലം അഴിച്ചുവെച്ച ശേഷമായിരുന്നു കസ്റ്റഡിയിലെടുത്തത്.
അതേ സമയം കൈതച്ചാമുണ്ഡി കോലം കെട്ടിയാള്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്, സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏററുമുട്ടി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മിഥുനിന് കല്ല് കൊണ്ട് കുത്തേറ് പരിക്കേററിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment