Latest News

രാജ്യം കടന്നു പോകുന്നത് അപകടത്തിലേക്ക്: സിറാജ് ഇബ്രാഹിം സേഠ്

ഉദുമ: ബി.ജെ.പി. ഭരണത്തിൽ രാജ്യം അപകടത്തിലേക്ക് കടന്നു പോകുകയാണെന്ന് മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേഠ് പറഞ്ഞു. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പ്രധാനമന്ത്രി, കോടതി, മാധ്യമം തുടങ്ങിയ സലകമാന സംവിധാനങ്ങളെയും ഫാസ്റ്റിസ്റ്റ് വൽക്കരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.[www.malabarflash.com]

വർഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് സമ്മേളനം പാലക്കുന്ന് ടി.കെ. മൂസ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായിലിന്റെ ഒത്താശയോടെയാണ് ബി.ജെ.പി.രാജ്യം ഭരിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് വർഗ്ഗീയ വിഷം വിതറിയാണ് കേന്ദ്ര ഭരണം മുന്നോട്ട് കൊണ്ടു പോകുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ മതേതര പാർട്ടിയായ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ പൂർണ്ണമായും ഫാസിസ്റ്റ് അധിനിവേഷം രാജ്യം കൈയടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ ടി.കെ. ഹസീബ് അധ്യക്ഷത വഹിച്ചു. കൺവീനർ ഹാരിസ് അങ്കക്കളരി സ്വാഗതം പറഞ്ഞു.
വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ മുസ് ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദീൻ, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ് മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, മുസ് ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കർ ,ജനറൽ സെക്രട്ടറി എ.ബി ഷാഫി ,ട്രഷറർ ഹമീദ് മാങ്ങാട്, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് കാപ്പിൽ കെ.ബി.എം. ഷരീഫ്, ജനറൽ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറൽ സെക്രട്ടറി റഊഫ് ബായിക്കര, ഖത്തർ കെ.എം.സി .സി ഉദുമ മണ്ഡലം ട്രഷറർ സക്കീർ ഇരിയ, ഇബ്രാഹിം പള്ളങ്കോട്, സി.എൽ.റഷീദ് ഹാജി, കാപ്പിൽ മുഹമ്മദ് പാഷ, സത്താർ മുക്കുന്നോത്ത്, പി.പി. നസീമ, എരോൽ മുഹമ്മദ് കുഞ്ഞി, പാറയിൽ അബൂബക്കർ , ഷംസുദ്ദീൻ ഓർബിറ്റ് ,ഹാജിറ അസീസ്, കരീം നാലാംവാതുക്കൽ, ഖാദർ കാത്തിം, എ.എം. ഇബ്രാഹിം, സുബൈർ കേരള, ഹംസ ദേളി, കെ.എം.എ. റഹ് മാൻ, ആബിദ് മാങ്ങാട് പ്രസംഗിച്ചു. 

നേരത്തെ സമ്മേളന നഗരിയിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി പതാക ഉയർത്തി. വൈകുന്നേരം ഉദുമ ടൗൺ ജുമാ മസ്ജിദ് പരിസരത്ത് നിന്നും ബാൻഡ് മേളത്തിന്റെയും ഗ്രീൻഗാർഡ് പരേഡിന്റെയും അകമ്പടിയോട് കൂടി നടന്ന യുവജന റാലിയിൽ മാങ്ങാട് - കൂളിക്കുന്ന്, മുക്കുന്നോത്ത് ,ഉദുമ ടൗൺ ,നാലാംവാതുക്കൽ, എരോൽ, പാക്യാര, കരിപ്പോടി, കോട്ടിക്കുളം, കാപ്പിൽ, തെക്കേക്കര, പടിഞ്ഞാർ, കോട്ടപ്പാറ ശാഖകളിലെ പ്രവർത്തകർ അണിനിരന്നു. 

ജില്ലാ മുസ് ലിം ലീഗ് പ്രവർത്തക സമിതിയംഗം സത്താർ മുക്കുന്നോത്തിന്റെ നേതൃത്വത്തിൽ ടൈഗേർസ് മുക്കുന്നോത്തിന്റെ നേതൃത്വത്തിലുള്ള കളരി പയറ്റ് റാലിക്ക് മാറ്റുകൂട്ടി.

പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ കെ.എം.എ റഹിമാൻ കാപ്പിൽ, ആബിദ് മാങ്ങാട്, റംഷീദ് നാലാം വാതുക്കൽ, ഹൈദർ കോട്ടിക്കുളം, കുഞ്ഞാമദ് പാക്യാര, ഹർഷാദ് കോട്ടിക്കുളം, ഇജാസ് പാക്യാര നേതൃത്വം നൽകി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.