കാസര്‍കോട്: ക്രമസമാധാന പ്രശ്‌നങ്ങളുടെ ഭാഗമായി കാസര്‍കോട് സബ്ഡിവിഷനിലെ ബേഡകം ഒഴികെയുള്ള പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലുകള്‍, പെട്ടിക്കടകള്‍ എന്നിവ രാത്രി 11 മണിക്കു ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഡിവൈഎസ്പി എം.വി.സുകുമാരന്‍ അറിയിച്ചു.[www.malabarflash.com]
കായിക മല്‍സരങ്ങള്‍ക്കു രാത്രി 10നു ശേഷം അനുമതിയില്ല. ഇതില്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കും.
മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍, ബദിയടുക്ക, ആദൂര്‍, കാസര്‍കോട് എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
No comments:
Post a Comment