രാജപുരം: ബൈക്ക് അപകടത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയല്‍ സിവില്‍ പോലീസ് ഓഫീസര്‍ പനത്തടി പുലിക്കടവിലെ വാക്കില്ലത്ത് കിഴക്കേതില്‍ മധു (42) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ നെല്ലിത്തറ എച്ച്ആര്‍ഡി പരിശീലന കേന്ദ്രത്തിനു സമീപമാണ് അപകടമുണ്ടായത്.[www.malabarflash.com]
മധു സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടന്‍ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് നിന്നും അമ്പലത്തറയിലേക്കു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മധു സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടന്‍ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് നിന്നും അമ്പലത്തറയിലേക്കു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഭാര്യ: രജനി. മകള്‍: രഞ്ജിമ. സഹോദരങ്ങള്‍: മായ, അനില്‍കുമാര്‍.
No comments:
Post a Comment