പനങ്ങാട്: പാസഞ്ചർ ട്രെയിനിൽനിന്നു കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ തിരുവന്പാടി കടവത്തുശേരി റോസ്മേരി നീന (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒൻപതോടെ കുന്പളം ഫിഷ് ലാൻഡ് സെന്ററിനു സമീപം കായലിൽ മൃതദേഹം പൊങ്ങുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.[www.malabarflash.com]
ആലപ്പുഴ-എറണാകുളം പാസഞ്ചർ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്യുകയായിരുന്ന യുവതി അരൂർ-കുന്പളം പാലത്തിനു മുകളിലെത്തിയപ്പോൾ കായലിലേക്ക് ചാടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം.
ആലപ്പുഴ-എറണാകുളം പാസഞ്ചർ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്യുകയായിരുന്ന യുവതി അരൂർ-കുന്പളം പാലത്തിനു മുകളിലെത്തിയപ്പോൾ കായലിലേക്ക് ചാടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ്, ഫയർഫോഴ്സ് തുടങ്ങിയവർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണു യുവതി.
No comments:
Post a Comment