Latest News

സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എ. മുഹമ്മദലി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് കെ. ബാലകൃഷ്ണന് നൽകി നിർവഹിച്ചു. വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി.വി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.[www.malabarflash.com]

മനോജ്‌ മേഘ പരിയാരം രൂപകൽപ്പന ചെയ്ത് തയ്യാറാക്കിയ ലോഗോയാണ് ജില്ലയിൽ നിന്ന് നിരവധി കലാകാരൻമാർ പങ്കെടുത്ത മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്തത്.ഒരു വർഷം നീളുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി മെയ്‌ ആറിന് നടക്കുന്ന ഉദ്‌ഘാടന യോഗത്തിൽ അദ്ദേഹത്തെ ആദരിക്കും.

പള്ളം നാരായണൻ, ചന്ദ്രൻ നാലാംവാതുക്കൾ, പി.വി.ഭാസ്കരൻ, സി.എച്ച്. നാരായണൻ, ശ്രീധരൻ പള്ളം,ടി.കെ.അഹമദ് ഷാഫി, പി.വി.സുമേഷ് പാലക്കുന്ന്, എ.അരവിന്ദാക്ഷൻ, മുജീബ് മാങ്ങാട് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.