കോട്ടയം: സംസ്ഥാനത്ത് സാമൂഹമാധ്യമങ്ങളിലൂടെയുള്ള അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ ചില തീവ്രവാദ സംഘടനകളാണെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.[www.malabarflash.com]
കശ്മീരിൽ എട്ടുവയസ്സുകാരിയുടെ അറുകൊലക്കെതിരെയെന്ന പേരിൽ ഹര്‍ത്താല്‍ നടത്തിയ സംഘടനകളേതൊക്കെയെന്ന് എല്ലാവര്‍ക്കുമറിയാം. അതിന്റെ പേരിൽ വര്‍ഗീയ ചേരിതിരിവുണ്ടാക്കാൻ ചിലര്‍ അവസരം മുതലെടുക്കുന്നത് അനുവദിച്ചുകൂട.
ഇക്കാര്യത്തിൽ പോലീസ് ഇൻറലിജന്‍സിന് വീഴ്ചയുണ്ടോയെന്ന കാര്യവും പരിശോധിക്കണം. ഹർത്താൽ അനുകൂലികളുമായി പലയിടത്തും പോലീസിന് ഏറ്റുമുട്ടേണ്ട സാഹചര്യവുമുണ്ടായി. എന്നിട്ടും പോലീസ് ആക്രമിച്ചുവെന്ന രീതിയിലാണ് പ്രചാരണം.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കുടുംബത്തിന് സഹായം നല്‍കുന്ന കാര്യത്തില്‍ ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ഇടപെട്ടതില്‍ സന്തോഷമുണ്ട്. കശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ ക്രൂരമായ പരാമര്‍ശം നടത്തിയത് രാധാകൃഷ്ണന്റെ സഹോദരപുത്രനാണെന്നും അദ്ദേഹം ആരോപിച്ചു.

കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആവശ്യമെങ്കില്‍ മുന്നണി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment