Latest News

കാമുകനെ തേടി ഉദുമയിലെത്തിയ കോഴിക്കോട്ടെ യുവതി അമിതമായി ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍

ഉദുമ: കാമുകനെ തേടി ഉദുമയിലെത്തിയ കോഴിക്കോട്ടെ യുവതി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം.[www.malabarflash.com] 

ഗള്‍ഫുകാരനായ ഉദുമ സ്വദേശിയായ യുവാവും കോഴിക്കോട്ടെ യുവതിയും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തിലായിരുന്നത്രെ. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി യുവാവും യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറയപ്പെട്ടടുന്നു. 

കോഴിക്കോട് നിന്നും ശനിയാഴ്ച രാവിലെ യുവാവിന്റെ ഉദുമയിലെ വീട്ടില്‍ എത്തിയ യുവതി വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കുകയും യുവാവ് നാട്ടിലില്ലെന്ന് വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവതി ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
അവശയായി കാണപ്പെട്ട യുവതിയെ ബേക്കല്‍ പോലീസ് ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെയാണ് യുവതി അമിതമായി ഗുളിക കഴിച്ച വിവരം അറിയുന്നത്. ഉദുമയിലെ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാററുകയായിരുന്നു.
വര്‍ഷങ്ങളായി ഗള്‍ഫിലുളള യുവാവിനെ തേടി നേരത്തെയും യുവതി ഉദുമയിലെത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.