മലപ്പുറം: മകനോടൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മ ബസിടിച്ചു മരിച്ചു. മകനെ പരിക്കുകളോടെ എടപ്പാള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാറഞ്ചേരി എം.ജി. റോഡില്‍ നീറ്റിക്കല്‍ പള്ളിക്കുസമീപം ഇളയിടത്ത് ഇബ്രാഹിമിന്റെ ഭാര്യ ഖദീജ (42) ആണ് മരിച്ചത്. മകന്‍ മുനീബ് (24) ആണ് പരിക്കേറ്റ് ആസ്പത്രിയിലുള്ളത്.[www.malabarflash.com]
നടുവട്ടം -അയിലക്കാട് റോഡില്‍ പൂക്കരത്തറ ശ്രീവത്സം മെഡിക്കല്‍കോളേജിനടുത്തുള്ള വളവില്‍ വെള്ളിയാഴ്ച 12 മണിയോടെയാണ് അപകടം. എടപ്പാളില്‍നിന്ന് സ്‌കൂട്ടറില്‍ മാറഞ്ചേരിയിലേക്ക് പോകുകയായിരുന്ന മുനീബും ഖദിജയും സഞ്ചരിച്ച് സ്‌കൂട്ടറില്‍ അത്താണിയില്‍നിന്ന് എടപ്പാളിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ആസ്പത്രിയിലെത്തിക്കാന്‍ വാഹനംകിട്ടാതെ പരിക്കേറ്റ ഖദീജയും മകനും ചോരയില്‍ കുളിച്ച് ഏതാനുംസമയം റോഡില്‍ക്കിടന്നു. പിന്നീട് വാഹനംലഭിച്ച് ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്ന ഖദീജ മരിച്ചു.
മക്കള്‍: അനസ് (ഷാര്‍ജ), സുഹൈല്‍, ജംഷിദ്, മുനീബ്, ആനിഫ. മരുമക്കള്‍: ബഷീര്‍, സൈറ, ഷംന.

No comments:
Post a Comment