Latest News

മകളുടെ വിവാഹത്തിനു നാട്ടിലേയ്ക്കു പോകാനൊരുങ്ങുന്നതിനിടെ മലയാളി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: മകളുടെ വിവാഹത്തിനു നാട്ടിലേയ്ക്കു പോകാനൊരുങ്ങുന്നതിനിടെ മലയാളി ജിദ്ദയിൽ നിര്യാതനായി. തലാൽ ഇന്റർനാഷനൽ സ്‌കൂൾ ഡ്രൈവറും മലപ്പുറം വടക്കേമണ്ണ സ്വദേശിയുമായ കാട്ടിൽ സൈതലവി (48)യാണ് ജിദ്ദയിലെ താമസസ്ഥലത്ത് മരിച്ചത്. ചായ കഴിച്ചു കൊണ്ടിരിക്കെ തളർന്നു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു.[www.malabarflash.com]

മൃതദേഹം വ്യാഴാഴ്ച ഇശാ നിസ്കാരത്തിന് ശേഷം ജിദ്ദ റുവൈസിൽ സംസ്കരിച്ചു. 27 വർഷമായി ജിദ്ദയിൽ ജോലി ചെയ്യുന്ന സൈതലവി മകളുടെ വിവാഹത്തിന് അടുത്തയാഴ്ച നാട്ടിൽ പോകേണ്ടതായിരുന്നു. മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ് ഒന്നര മാസം മുൻപാണു സൈതലവി ജിദ്ദയിൽ തിരിച്ചെത്തിയിരുന്നത്.

കാട്ടില്‍ മുഹമ്മദ്– ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഹിന. റമീഷ, ഷിയാന, മുഹമ്മദ്‌ റസാൻ എന്നിവർ മക്കളും നൗഫൽ മുട്ടേങ്ങാടൻ മരുമകനാണ്. ജിദ്ദയിലുള്ള ഷംസുദ്ദീൻ, സമദ് എന്നിവർ ഉൾപ്പെടെ നാല് സഹോദരങ്ങളുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.