Latest News

മാങ്ങാട് ബാലകൃഷ്ണൻ വധം: പ്രതിഭാഗം വാദം മൂന്നിന് തുടങ്ങും

കാസർകോട്: സിപിഎം പ്രവർത്തകനായിരുന്ന ഉദുമ മാങ്ങാട്ടെ ബാലകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗം വാദം മേയ് മൂന്നിനു തുടങ്ങും.[www.malabarflash.com] 

ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസ്. വിചാരണ പൂർത്തിയായതിനെത്തുടർന്നാണ് കോടതി പ്രതിഭാഗം വാദം കേൾക്കുന്നതിനുള്ള നടപടികളിലേക്കു നീങ്ങിയത്. 

മരണ വീട്ടിൽ പോയി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ 2013 സെപ്റ്റംബർ 16നു (തിരുവോണ ദിവസം) ബാര സ്കൂളിനു സമീപത്താണ് ബാലകൃഷ്ണൻ അക്രമത്തിനിരയായത്. 

കോൺഗ്രസ് പ്രവർത്തകരായ മാങ്ങാട് ആര്യനടുക്കം കോളനിയിലെ പ്രജിത് എന്ന കുട്ടാപ്പി (26), ശ്യാംമോഹൻ (23), എ.സുരേഷ് (27), ഉദുമ പരിയാരം സ്വദേശി ശ്രീജയൻ (42), രഞ്ജിത് മാങ്ങാട്, ഷിബു കടവങ്ങാനം, മജീദ് എന്നിവരാണ് പ്രതികൾ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.