Latest News

യുഎസില്‍ കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി യുവതി പിടിയില്‍

ഇല്ലിനോയ്സ്: കാമുകനെ സ്വന്തമാക്കുന്നതിന് ഇയാളുടെ ഭാര്യയെ വധിക്കാൻ ക്വട്ടേഷൻ നൽകിയതിന് അറസ്റ്റിലായത് മലയാളി യുവതി.[www.malabarflash.com]
ക്രിമിനൽ പ്രവർത്തനങ്ങൾ രഹസ്യമായി ചെയ്യുന്ന സംഘത്തിന് 10,000 ഡോളറിന്റെ ക്വട്ടേഷൻ നൽകിയ ഇല്ലിനോയ് ഡെസ്പ്ലെയ്ൻസിൽ നിന്നുള്ള ടീനാ ജോൺസിനെ (31) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ല കീഴ്വായ്പ്പൂർ സ്വദേശികളുടെ മകളാണ് നഴ്സായ ടീന. പോലീസ് കേസ് എടുത്തതോടെ ടീനയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ക്വട്ടേഷൻ നൽകുന്ന വ്യക്തികളുടെ വിവരങ്ങൾ വളരെ രഹസ്യമായി സൂക്ഷിക്കുന്ന സംഘത്തെയാണ് ടീന സമീപിച്ചത്. പക്ഷേ, അന്വേഷത്തിനിടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഇല്ലിനോയ്സ് ഡ്യുപേജ് കൗണ്ടി പോലീസിന് കഴിഞ്ഞ വ്യാഴാഴ്ച ഇതു സംബന്ധിച്ചു സൂചന ലഭിച്ചിരുന്നു. ഇതിനെ കുറിച്ചു അന്വേഷണം നടക്കുന്നതിനിടയിലാണ് ഏപ്രിൽ 17ന് ചൊവ്വാഴ്ച ടീന നേരിട്ടു പോലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങിയത്. ഡ്യുപേജ് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസാണ് വിവരം മാധ്യമങ്ങൾക്ക് നൽകിയത്.

ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന നിരവധി സൈറ്റുകളും സംഘങ്ങളും യുഎസിൽ ഉണ്ട്. ഇതിൽ ഒന്നുമായാണ് ടീന ബന്ധപ്പെട്ടത്. ബിറ്റ് കോയിൻ വഴിയാണ് ഇടപാട് നടത്തിയത്.

മെയ്‌വുഡ് ലൊയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ റജിസ്ട്രേർഡ് നഴ്സാണ് ടീനാ. ഇതേ ആശുപത്രിയിലെ അനസ്തേഷ്യോളജിയിൽ റസിഡൻസി പൂർത്തിയാക്കിയ ഡോക്ടറാണ് കാമുകൻ. കോടതിയിൽ ഹാജരായ ടീനക്ക് 25,0000 ഡോളറിന്റെ ജാമ്യം ജഡ്ജി ജോർജ് ബേക്കലിസ് അനുവദിച്ചു.

ജാമ്യ സംഖ്യയുടെ പത്തുശതമാനം അടച്ച് പാസ്പോർട്ട് സറണ്ടർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 25 ന് കേസ് വാദം കേൾക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.