Latest News

കല്യാണ ഹാളില്‍ കുട്ടിയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ സ്ത്രീ അറസ്റ്റില്‍

മഞ്ചേശ്വരം: കല്ല്യാണ ഹാളില്‍ കുട്ടിയുടെ സ്വര്‍ണാഭരണം കവര്‍ന്ന സംഘത്തിലെ ഒരു സ്ത്രിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഉള്ളാളിലെ ഹന്നത്താ(27)ണ് അറസ്റ്റിലായത്.[www.malabarflash.com]

കൂട്ടുപ്രതികളായ രണ്ട് പേരെ തിരയുന്നു. വ്യാഴാഴ്ച്ച ഉദ്യാവാറിലെ ഒരു കല്യാണ ഹാളില്‍ ഉമ്മയുടെ തോളത്ത് ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിന്റ ബ്രേസ്‌ലെറ്റ് കവര്‍ന്ന കേസിലാണ് ഹന്നത്തിനെ അറസ്റ്റ് ചെയ്തത്. ഇവരെ പിടികൂടുന്നതിനിടെ രണ്ട് സ്ത്രീകള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെ അന്വേഷിച്ചു വരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.