Latest News

അമ്മാവന്റെ ബലികർമ്മത്തിൽ പങ്കെടുത്ത് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കൊട്ടാരക്കര: അമ്മാവന്റെ മരണാനന്തരചടങ്ങിലെ ബലികർമ്മത്തിൽ പങ്കെടുത്ത് , കല്ലട ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.[www.malabarflash.com]

പന്തളം എൻ.എസ്.എസ് കോളേജിലെ സുവോളജി ഡിപ്പാർട്ടുമെന്റ് ഹെഡ് പന്തളം തോന്നല്ലൂർ, തൃക്കാർത്തികയിൽ പ്രഫ.ഡോ.കെ.ജി.പത്മകുമാർ - ഇന്ദു ദമ്പതികളുടെ മകൻ ശ്രീഹരി (18) ആണ് മരിച്ചത്. മാവേലിക്കര ബിഷപ്പ് മോർ കോളേജിലെ ഒന്നാം വർഷ സുവോളജി വിഭാഗം വിദ്യാർത്ഥിയാണ്. 

ശനിയാഴ്ച  രാവിലെ 7.45 ന് കല്ലട ആറ്റിലെ മംത്തിനപ്പുഴ കടവിലാണ് സംഭവം.

കഴിഞ്ഞ തിങ്കളാഴ്ച  കുളക്കട ,ആറ്റുവാശ്ശേരി, ഇന്ദുഭവനിൽ വി.എസ്.വിനു (40) മരണപ്പെട്ടിരുന്നു. ശ്രീഹരിയുടെ മാതാവ്, ഇന്ദുവിന്റെ സഹോദരനാണ് വിനു. വിനുവിന്റെ മരണാനന്തര ചടങ്ങുകൾക്കുള്ള ബലികർമ്മങ്ങൾ ശ്രീഹരിയാണ് ചെയ്തു വന്നത്. 

ശനിയാഴ്ച ചടങ്ങ് കഴിഞ്ഞ് അപ്പുപ്പൻ കെ.വാസുദേവൻ പിള്ളയോടൊപ്പമാണ് പുഴയിൽ പോയത്. പുഴയിൽ ബലികർമ്മങ്ങളുടെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മുങ്ങി കുളിച്ച ശേഷം നീന്തുന്നതിനിടയിലാണ് അപകടം.

ഓടി കുടിയവർ ശ്രീഹരിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കുളക്കട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ശാരദാമണിയമ്മയുടെ മകളുടെ മകനാണ് ശ്രീഹരി. പുത്തൂർ പോലീസ് കേസെടുത്തു സംസ്ക്കാരം പിന്നീട് പന്തളത്തെ വീട്ടുവളപ്പിൽ നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.