കോഴിക്കോട് : എസ്.സി/എസ്.ടി പീഢന നിരോധന നിയമം പുന:സ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ സംഘടിപ്പിക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.[www.malabarflash.com]
പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇക്കാര്യമുന്നയിച്ച് തിങ്കളാഴ്ച ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനോട് ചിലര്‍ നടത്തുന്ന നിഷേധാത്മക നിലപാടിന് പിന്നില്‍ ജാതീയമായ വിവേചനവും ഫ്യൂഡല്‍ മനോഭാവവുമാണെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രതിലോമകരമായ ഇത്തരം നീക്കങ്ങളോട് ഒരു നിലക്കും യോജിക്കാനാവില്ല. തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ യോഗം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സംസ്ഥാന ഭാരവാഹികളായ അഡ്വ. സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.

No comments:
Post a Comment