Latest News

കല നിലനില്‍ക്കണമെങ്കില്‍ വിശ്വകര്‍മ്മജര്‍ നില നില്‍ക്കണം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

കാഞ്ഞങ്ങാട്: വിശ്വകലാ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകത്തിലാധ്യമായി ദാരുകലകള്‍ സമര്‍പ്പിച്ചുകൊണ്ടുള്ള ദാരുകലാ പൊങ്കാല മഹോത്സവം കാഞ്ഞങ്ങാട് മാവുങ്കാല്‍ ശ്രീമദ് പരശിവ ക്ഷേത്രാങ്കണം സാക്ഷിയായി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കലാകാരന്മാര്‍ ദാരുകലകള്‍ സമര്‍പ്പിച്ചു.[www.malabarflash.com]

അഞ്ച് വയസ്സ് മുതല്‍ 97 വയസ്സ് വരെയുള്ള ആയിരത്തോളം കലാകാരന്മാര്‍ ദാരുകലാ പൊങ്കാലയില്‍ പങ്കെടുത്തു. ദാരുശില്പങ്ങളുടെ ആദ്യ സ്വീകരണം ക്ഷേത്ര മേല്‍ശാന്തി ബ്രഹ്മശ്രീ ഹരിശ്ചന്ദ്രന്‍ പുരോഹിതര്‍ നിര്‍വഹിച്ചു. 
ദാരുകലാകാരന്മാര്‍ക്കുള്ള പ്രശംസാപത്ര വിതരണം സൂര്യ ഫെസ്റ്റിവല്‍ സ്ഥാപകനും സംവിധായകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി നിര്‍വ്വഹിച്ചു. കല വില്പനയ്ക്കുള്ളതല്ലെന്നും അത് ആത്മസമര്‍പ്പണത്തിനുള്ള മാര്‍ഗ്ഗമാണെന്നും സൂര്യകൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. 

ദാരുകലാ പൊങ്കാല സംഘാടക സമിതി ചെയര്‍മാനും മാതൃഭൂമി ആര്‍ട്ട് എഡിറ്ററുമായ ആര്‍ട്ടിസ്റ്റ് മദനന്‍ അധ്യക്ഷനായിരുന്നു. ഈ കലാമാമാങ്കത്തോടുകൂടി പാരമ്പര്യമായി കല പകര്‍ന്നുകൊടുക്കാനുള്ള മടി ഇല്ലാതായിത്തീരുമെന്നും കഴിവുകള്‍ പകര്‍ന്നുകൊടുക്കുന്നതിലടെ കലാകാരന്മാര്‍ അവരുടെ മുഖം സന്തോഷത്താല്‍ നിറയ്ക്കുമെന്നും ആര്‍ട്ടിസ്റ്റ് മദനന്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. 

വിശ്വകര്‍മ്മ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ വൈനിങ്ങാല്‍ പുരുഷോത്തമന്‍ വിശ്വകര്‍മ്മന്‍ സ്വാഗതം പറഞ്ഞു. ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് ദിവാകരന്‍ ആചാരി അഡൂര്‍, വാര്‍ഡ് മെമ്പര്‍ ഗീതാ ബാബുരാജ്, ക്ഷേത്രം ജനറല്‍ സെക്രട്ടറി മോഹനന്‍ ആചാരി താമരക്കുഴി, നവീകരണ കമ്മിറ്റി കണ്‍വീനര്‍ പി വി വിജയന്‍ ആചാരി, ട്രഷറര്‍ കെ. നാരായണന്‍ ആചാരി അരയി, സംഘാടക സമിതി കണ്‍വീനര്‍ വേലായുധന്‍ മാസ്റ്റര്‍ സംബന്ധിച്ചു.

വിശ്വകലാക്ഷേത്രത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കേന്ദ്ര ടൂറിസം-ഐ.ടി. സാംസ്‌കാരിക വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉറവിടം വിശ്വകര്‍മജരില്‍ ആണ്. കമ്പ്യൂട്ടറി പോലും സാധിക്കാത്ത തരത്തിലുള്ള കണക്കുകളും നിര്‍മ്മാണങ്ങളുമാണ് വിശ്വകര്‍മ്മജര്‍ നടത്തിയിട്ടുള്ളത്. ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ കല നില നില്‍ക്കണം. കല നിലനില്‍ക്കണമെങ്കില്‍ വിശ്വകര്‍മ്മജര്‍ നില നില്‍ക്കണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു. 

മാവുങ്കാല്‍ അജാനൂര്‍ പരശിവ വിശ്വകര്‍മ ക്ഷേത്ര എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അനുബന്ധമായുള്ള വിശ്വകലാക്ഷേത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉറവിടം വിശ്വകര്‍മ്മജരിലാണ്. ഭാരതത്തിന്റെ അടിത്തറ വിശ്വകര്‍മജരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. വിശ്വകര്‍ജരെ ആരും തിരിഞ്ഞുനോക്കാറില്ല. ടൂറിസം രംഗത്ത് പരിവര്‍ത്തനമുണ്ടാക്കാന്‍ സാധിക്കുന്നത് ഇവര്‍ക്ക് മാത്രമാണ്. അതുകൊണ്ട് ഇവരുടെ സൃഷ്ടികള്‍ പ്രോത്സാഹിക്കപ്പെടേണ്ടതാണ്. ഈ സംരംഭം ഒരു തീര്‍ത്ഥാടക കേന്ദ്രമാകട്ടെ എന്നും അതിനുവേണ്ട എല്ലാവിധ സഹായസഹകണങ്ങളും തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

മാതൃഭൂമി ആര്‍ട്ട് എഡിറ്ററും സംഘാടക സമിതി ചെയര്‍മാനുമായ ആര്‍ട്ടിസ്റ്റ് മദനന്‍ അധ്യക്ഷതവഹിച്ചു. ദക്ഷിണ കന്നഡ എം.പി. നളീന്‍കുമാര്‍ കട്ടീല്‍ മുഖ്യാതിഥിയായിരുന്നു. മബലാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരമേഖലാ ചെയര്‍മാന്‍ ഡോ.സി.കെ.നാരായണന്‍, ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത്, ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, വിശ്വകര്‍മ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ദിവാകരന്‍ ആചാരി അഡൂര്‍, വിശ്വകര്‍മ്മ ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ വൈനിങ്ങാല്‍ പുരുഷോത്തമന്‍ വിശ്വകര്‍മ്മന്‍, വിശ്വകര്‍മ്മ ക്ഷേത്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി മോഹനന്‍ ആചാരി താമരക്കുഴി, വാര്‍ഡ് മെമ്പര്‍ ഗീതാ ബാബുരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

വിശ്വകലാക്ഷേത്രം സെക്രട്ടറി അരവിന്ദാക്ഷന്‍ പുതിയകണ്ടം സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ വേലായുധന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിശ്വകലാക്ഷേത്രത്തിലെ കലാകാരന്മാരുടെ ഗാനമേളയുടെയും നൃത്തനൃത്ത്യങ്ങളുടെയും അരങ്ങേറ്റവുമുണ്ടായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.