Latest News

പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ അന്തരിച്ചു

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ പാണക്കാട് അന്തരിച്ചു. അദ്ദേഹത്തിന് 60 വയസ്സായിരുന്നു.[www.malabarflash.com] 

രണ്ട് മാസത്തോളമായി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ചൊവ്വാഴ്ച വൈകീട്ട് 7.40ഓടെ സ്വവസതിയിലായിരുന്നു അന്ത്യം. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് പട്ടര്‍കടവ് ജുമുഅ മസ്ജിദിലും ഖബറടക്കം 11 മണിക്ക് തിരൂരങ്ങാടി ഖഹാരിയ്യ ജുമുഅ മസ്ജിദിലും നടക്കും.

40 വര്‍ഷത്തോളമായി തിരൂരങ്ങാടി വലിയപറമ്പ് ഖഹാരിയ്യ ജുമാ മസ്ജിദില്‍ സേവനമനുഷ്ടിച്ച് വരികയായിരുന്നു. പിതാവ് അബ്ദുല്‍ ഖഹാര്‍ പൂക്കോയ തങ്ങള്‍ പട്ടര്‍കടവ് ആണ് പ്രധാന ഗുരു. ഭാര്യ: സ്വഫിയ്യ ബീവി. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സഹോദരി പുത്രനാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.