തലശേരി: പിണറായിയില്‍ രണ്ടു കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ മൂന്നു മാസം മുമ്പു മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി.[www.malabarflash.com]
പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ സൗമ്യയുടെ മകള്‍ എട്ടു വയസുകാരി ഐശ്വര്യ കിഷോറിന്റെ മൃതദേഹമാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
വീട്ടുപറമ്പില്‍ സംസ്കരിച്ചിരുന്ന മൃതദേഹം പുറത്തെടുത്ത് അവിടെവച്ചുതന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്ജന് ഡോ. ഗോപാലകൃഷ്ണപിള്ള, സയന്റിഫിക് അസിസ്റ്റന്റ് സുധി രേഖ, വിരലടയാള വിദഗ്ധ സിന്ധു മധു എന്നിവരാണ് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം കൊടുത്തത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.50ന് ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികൾ 5.15 നാണ് അവസാനിച്ചത്. മൃതദേഹത്തില്‍ നിന്ന് ആന്തരികാവയവങ്ങള്‍ ശേഖരിച്ച ശേഷം മൃതദേഹം അതേസ്ഥലത്ത്തന്നെ സംസ്കരിച്ചു. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി ചൊവ്വാഴ്ച തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കും. എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ കെ.ഇ. പ്രേമചന്ദ്രന്, ധര്‍മടം എസ്ഐ അരുണ്‍കുമാർ, തഹസില്‍ദാര്‍ രഞ്ജിത്ത് എന്നിവരും സംഭവസ്ഥലത്തുണ്ടായിരുന്നു. നൂറുകണക്കിന് നാട്ടുകാർ സ്ഥലത്തെത്തിയിരുന്നു.
മരണവുമായി ബന്ധപ്പെട്ട് ചേരിക്കല്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി അറിയുന്നു. വണ്ണത്താന്‍ കുടുംബത്തിലെ നാലുപേരും നാല് ആശുപത്രികളിലാണ് മരിച്ചതെന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

കുടുംബത്തിൽ അവശേഷിക്കുന്ന ഏക അംഗമായ സൗമ്യയുടെ ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തു. ഇയാളില്‍നിന്നു വിലപ്പെട്ട ചില വിവരങ്ങള്‍ കൂടി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സൗമ്യയുമായി ബന്ധമുള്ള രണ്ടുപേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഭര്‍ത്താവുമായി ഏറെ നാളായി സൗമ്യ അകന്നു കഴിയുകയായിരുന്നുവെന്നു ബന്ധുക്കള്‍ പോലീസിന് മൊഴി നൽകി.
ഐശ്വര്യയുടെ മരണത്തില്‍ ധര്‍മടം പോലീസ് തിങ്കളാഴ്ചയാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ഐശ്വര്യയുടെ ബന്ധുവായ വണ്ണത്താന്‍വീട്ടില്‍ പ്രജീഷിന്റെ പരാതി പ്രകാരമാണു കേസെടുത്തത്. കഴിഞ്ഞ ജനുവരി 21 നാണ് കേഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഐശ്വര്യ മരിച്ചത്. സ്വാഭാവിക മരണം എന്ന നിലയില്‍ ഐശ്വര്യയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചിരുന്നു.
സൗമ്യയുടെ പിതാവ് വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്(76), ഭാര്യ കമല (65), മകൾ കീര്‍ത്തന (ഒന്നര വയസ്) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മറ്റുള്ളവര്‍. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് കീര്‍ത്തന മരിച്ചത്. നാല് പേരെയും നാല് ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിച്ചതിലും ദുരൂഹതയുണ്ട്. മാത്രവുമല്ല നാലു പേര്‍ക്കും ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയായി ഉണ്ടായിരുന്നത് സൗമ്യയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നാല് ആശുപത്രികളിലെയും ചികിത്സാ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചു. ഛര്‍ദ്ദിയും വയറുവേദനയുമായിട്ടാണു നാല് പേരും ചികിത്സ തേടിയിരുന്നത്.
നാലു പേരും ആശുപത്രിയില്‍ എത്തി ചികിത്സ തുടങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം പെട്ടെന്ന് മരിക്കുകയായിരുന്നുവെന്നതാണ് സംശയത്തിനു കാരണം. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ ഒരു കേസു കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതോടെ സംഭവത്തില്‍ മൂന്ന് കേസുകളാണ് നിലവിലുള്ളത്.
വീട്ടുകിണറ്റിലെ വെള്ളത്തില്‍ അമോണിയ കലര്‍ന്നിട്ടുണ്ടെന്നു പറഞ്ഞ് കണ്ണൂരില്‍ കൊണ്ടുപോയി കിണർവെള്ളം പരിശോധിച്ചതായും വെള്ളത്തില്‍ അമോണിയം കലര്‍ന്നിട്ടുണ്ടെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും സൗമ്യ പറഞ്ഞിരുന്നതായും നാട്ടുകാര്‍ പോലീസിനു നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് നിന്നെത്തിയ ഭൂഗര്‍ഭജല വകുപ്പ് സൗമ്യയുടെ വീട്ടിലേതുള്‍പ്പെടെ 25 കിണറുകളിലെ വെള്ളം ശേഖരിച്ച് പരിശോധന നടത്തിയെങ്കിലും വെള്ളത്തിന് കുഴപ്പമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഈ സാഹചര്യത്തില്‍ വെള്ളത്തില്‍ അമോണിയ കലര്‍ന്നിട്ടുണ്ടെന്ന സൗമ്യയുടെ പ്രചാരണത്തിലെ വസ്തുതയും പോലീസ് അന്വേഷിക്കുന്നുണ്ട്.
തെളിവുകള്‍ ഓരോന്നായി ശേഖരിച്ചു കൊണ്ടിരിക്കുന്ന പോലീസ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന നെട്ടൂര്‍ സ്വദേശിയായ യുവാവിനെ അന്വേഷണസംഘം പലതവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
തലശേരി സഹകരണ ആശുപത്രിയില്‍ സെമി ഐസിയുവില്‍ കഴിയുന്ന സൗമ്യയെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് അറിയുന്നത്. സൗമ്യക്ക് ആശുപത്രിയില്‍ പോലീസ് കാവല്‍ തുടരുകയാണ്. ഒരാഴ്ചയായി സൗമ്യ ചികിത്സയിലാണ്. എന്നാല്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് പരിശോധിച്ച മെഡിക്കല്‍ സംഘങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും സൗമ്യ ആശുപത്രിയില്‍ തന്നെ കഴിയുന്നത് പോലീസ് നടപടിയുടെ ഭാഗമായിട്ടാണെന്നാണ് അറിയുന്നത്. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല.

No comments:
Post a Comment