വടക്കഞ്ചേരി: ഉംറക്ക് പോയ വീട്ടമ്മ, ഉംറ കഴിഞ്ഞു തിരിച്ച് വരുന്പോൾ വിമാനത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. മുടപ്പല്ലൂർ പയ്യാ റോഡ് പരേതനായ ഹനീഫ റാവുത്തറുടെ ഭാര്യ സബൂറ(64) യാണ് മരിച്ചത്.[www.malabarflash.com]
ഉംറ കഴിഞ്ഞു തിങ്കളാഴ്ച മടങ്ങുന്നതിനിടെ നെടുന്പാശ്ശേരിയിൽ വിമാനം ഇറങ്ങാൻ ഏതാനും സമയം ബാക്കി നിൽക്കെയായിരുന്നു മരണം. നെഞ്ച് വേദന ഉണ്ടായപ്പോൾ വിമാനത്തിൽ പ്രഥമ ശുശ്രൂഷ നൽകി, വിമാനം ഇറങ്ങിയ ഉടൻ ചികിത്സക്ക് സൗകര്യമൊരുക്കിയെങ്കിലും അതിനു മുന്പേ മരണം സംഭവിച്ചു. കഴിഞ്ഞ 11നാണ് ബന്ധുക്കൾക്കൊപ്പം ഇവർ ഉംറക്ക് പോയത്.
തിങ്കളാഴ്ച രാത്രിയോടെ മൃതദ്ദേഹം വീട്ടിലെത്തിച്ചു. തിങ്കളാഴ്ച ഗൾഫിൽ പോയ ഏക മകൻ എത്തിയ ശേഷം ചൊവ്വാഴ്ച കബറടക്കം നടത്തും. ഉമ്മക്ക് ഉംറക്ക് പോകാനായാണ് രണ്ടാഴ്ചത്തെ ലീവിന് മകൻ സെയ്ദ്ദ് ഇബ്രാഹിം നാട്ടിൽ വന്നത്. ഉംറ കഴിഞ്ഞു എത്തുന്ന ഉമ്മയെ നെടുന്പാശ്ശേരി എയർപോർട്ടിൽ വെച്ച് കണ്ട് അതിനു ശേഷമുള്ള വിമാനത്തിൽ ഗൾഫിൽ പോകാനായിരുന്നു മകൻ സെയ്ദ് തീരുമാനിച്ചിരുന്നത്. എന്നാൽ ഉമ്മ വരുന്ന വിമാനം വൈകുകയും മകന്റെ വിമാനം സമയത്തു തന്നെ പറന്ന് ഉയരുകയും ചെയ്തു. ഗൾഫിലെത്തിയാണ് ഉമ്മയുടെ മരണ വിവരം മകൻ അറിഞ്ഞത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുടപ്പല്ലൂർ യൂണിറ്റ് അംഗമാണ് മരിച്ച സബൂറ. മരുമകൾ മുംതാജ്.
No comments:
Post a Comment