Latest News

ഹര്‍ത്താലിനെ അനുകൂലിച്ച് പോസ്​റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍

നാദാപുരം: ഹര്‍ത്താലിന് അനുകൂലമായി പോലീസി​ന്റെ ഗ്രൂപ്പില്‍ വാട്‌സ്ആപ് പോസ്​റ്റിട്ട കണ്‍ട്രോള്‍ റൂം പോലീസ് ഡ്രൈവർക്ക്​ സസ്​പെൻഷൻ. നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഡ്രൈവർ പേരാമ്പ്ര സ്വദേശി എൻ.കെ. അഷ്‌റഫിനെയാണ് റൂറല്‍ എസ്.പി എം.കെ. പുഷ്‌കരന്‍ സസ്‌പെൻഡ്​​ ചെയ്തത്.[www.malabarflash.com]

ഏപ്രിൽ 16ന്​ നടന്ന ഹര്‍ത്താലില്‍ നാദാപുരം കണ്‍ട്രോള്‍ റൂം പോലീസി​​െൻറ ഔദ്യോഗിക വാട്‌സ് ആപ് ഗ്രൂപ്പില്‍ ഹര്‍ത്താലിനെ അനുകൂലിച്ച് അഷ്​റഫ്​ പോസ്​റ്റിടുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ്​ റൂറല്‍ എസ്.പി ഇയാളെ സസ്‌പെൻഡ്​​ ചെയ്തത്. നാദാപുരം കണ്‍ട്രോള്‍ റൂം വാഹനത്തിൽ തെരുവന്‍പറമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഷ്‌റഫിനെ നടപടി അറിയിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.