ബേക്കല്‍: രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച അഖിലേന്ത്യാ പുരുഷ-വനിതാ വോളി ഫെസ്റ്റിൽ ആവേശകരമായ ഫൈനൽ മത്സരങ്ങൾ കാണാൻ ജനതിരക്കായിരുന്നു. [www.malabarflash.com]
തച്ചങ്ങാട് ഗവ: ഹൈസ്ക്കൂൾ മൈതാനിയിലെ ഫ്ലെഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് കഴിഞ്ഞ 22 മുതൽ മത്സരം ആരംഭിച്ചത്.
വനിതാ വിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ കേരള പോലീസ് സതേൺ റെയിൽവെയെ 1 നെതിരെ 3 സെറ്റുകൾക്ക് പരാജയപ്പെടുത്തി ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. പുരുഷവിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ മുംബൈ സ്പൈക്കേർസ് തുടർച്ചയായ 3 സെറ്റുകൾക്ക് ഒ എൻ ജി.സി.ഡെറാഡൂണിനെ പരാജയപ്പെടുത്തി പുരുഷവിഭാഗം ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കി.
4 വനിതാ ടീമുകളും, 8 പുരുഷ ടീമുകളുമായിരുന്നു വിവിധ ദിവസങ്ങളിലായി മത്സരിച്ചത് പൂൾ മത്സരങ്ങളായിരുന്നു.
പുരുഷ വിഭാഗ വിജയികൾക്ക് ജില്ലാ കളക്ടർ ജീവൻ ബാബു ട്രോഫികൾ വിതരണം ചെയ്തു. വനിതാ വിഭാഗം വിജയികൾക്ക് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ.ദാമോദരൻ ട്രോഫികൾ വിതരണം ചെയ്തു.
പുരുഷ വിഭാഗ വിജയികൾക്ക് ജില്ലാ കളക്ടർ ജീവൻ ബാബു ട്രോഫികൾ വിതരണം ചെയ്തു. വനിതാ വിഭാഗം വിജയികൾക്ക് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ.ദാമോദരൻ ട്രോഫികൾ വിതരണം ചെയ്തു.
വർക്കിംഗ് ചെയർമാൻ സാജിദ് മൗവ്വൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ശിവാനന്ദൻ മാസ്റ്റർ, ജയൻ വെളിക്കോത്ത്, മീഡിയാ ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, വി.വി.വേലായുധൻ, സത്യൻ പൂച്ചക്കാട്, സമാജ് ബാബു തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment