പയ്യന്നൂര്‍: ഒന്‍പതുവയസുകാരിയായ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച 17കാരനെ ഒരു സംഘം പ്രകൃതിവിരുദ്ധത്തിന് ഇരയാക്കുകയും ചെയ്തു.[www.malabarflash.com]
ചെറുപുഴ കോളനിയിലെ ഒന്‍പതുവയസുകാരിയെയാണ് നാലുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചത്.
അതേ സമയം പീഡിപ്പിച്ച സംഭവത്തിലെ 17കാരനെ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കിയതിനും ചെറുപുഴ പോലീസ് കേസെടുത്തു. സംഭവവുമായുണ്ടായ സംഘട്ടനത്തിലും രണ്ട് കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.
17കാരനെ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കി എന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മറ്റു സംഭവങ്ങള്‍ മറനീക്കിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരന്‍ മാസങ്ങളോളം 17കാരനെ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കുകയായിരുന്നു. ഇതിനു ശേഷമാണ് 17കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്.
17കാരന്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് മറ്റു മൂന്നുപേര്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തന്നെ യുവാവ് പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയതാണ് തന്നെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രേരണയായതെന്ന് 17കാരന്‍ പോലീസിന് മൊഴി നല്‍കി.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും മൊഴി ശേഖരിക്കുകയും കുട്ടി പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പ്രകൃതിവിരുദ്ധം, ലൈംഗികപീഡനം, അക്രമം എന്നീ സംഭവങ്ങളിലായി നാലു കേസുകള്‍ ചാര്‍ജ് ചെയ്തു. ശരത്ത്(27) എന്ന യുവാവിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
No comments:
Post a Comment