കോൽക്കത്ത: മോഹൻ ബഗാൻ താരങ്ങൾ സഞ്ചരിച്ച ബസിനു തീപിടിച്ചു. അപകടത്തിൽനിന്ന് താരങ്ങൾ അദ്ഭുതകരമായി രക്ഷപെട്ടു. ശനിയാഴ്ച രാവിലെ 11.30 ന് കലിംഗ സ്റ്റേഡിയത്തിൽ പരിശീലനത്തിനു ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.[www.malabarflash.com]
ഞായറാഴ്ച സൂപ്പർ കപ്പിൽ ചർച്ചിൽ ബ്രദേഴ്സുമായുള്ള മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനു ശേഷം ഹോട്ടലലിലേക്ക് മടങ്ങുകയായിരുന്നു. ബസിനുള്ളിൽ എയർ കണ്ടീഷണിംഗ് സംവിധാനം പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തിനു ശേഷം മറ്റൊരു ബസിൽ താരങ്ങളെ ഹോട്ടലിൽ എത്തിച്ചു.

No comments:
Post a Comment