റിയാദ്: സൗദിയിലെ നജ്റാനില്‍ ട്രക്ക് ഷോപ്പിങ് മാളിലേക്ക് നിയന്ത്രണം വിട്ടു കയറി മലയാളി ഉള്‍പ്പെടെ മൂന്നു പേര് വെന്തുമരിച്ചു. നജ്റാന് നഗരത്തിന് പടിഞ്ഞാറ് ഭാഗത്താണ് അപകടം. ട്രക്ക് ഡ്രൈവറും രണ്ട് ജോലിക്കാരുമാണ് വെന്തുമരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണ്.[www.malabarflash.com]
കോഴിക്കോട് മോരിക്കര മനക്കല് നിഖില്‍ സുരേന്ദ്രന് (40) ആണ് മരിച്ച മലയാളി. മരിച്ച മറ്റു രണ്ടു പേര് തമിഴ്നാട് സ്വദേശികളാണ്. ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് മോരിക്കര മനക്കല് നിഖില്‍ സുരേന്ദ്രന് (40) ആണ് മരിച്ച മലയാളി. മരിച്ച മറ്റു രണ്ടു പേര് തമിഴ്നാട് സ്വദേശികളാണ്. ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ടൈല്‍സ് കയറ്റി വരുന്ന ട്രക്ക് പാലത്തിന് മുകളില്‍ നിന്നും ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ ഷോപ്പിങ് മാളിലേക്ക് ഇടിച്ചുമറിയുകയായിരുന്നു. അപകടത്തെ കുറിച്ച് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായി നജ്റാന് സിവില്‍ ഡിഫന്‍സ് വിഭാഗം വ്യക്തമാക്കി.
അതേസമയം, ഈ ഭാഗത്ത് നിന്നും വന്‍ സ്ഫോടനശബ്ദം കേട്ടതായും യമനിലെ ഹൂതി മലീഷികളുടെ ഷെല്‍ ആക്രമണമാണ് തീപിടുത്തത്തിന് കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതേ ദിവസം ഇവിടെ ഷെല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റിരുന്നു.

No comments:
Post a Comment