ഹൈദരാബാദ്: തെലുഗ് വാര്‍ത്താ അവതാരിക കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തെലുഗ് വാര്‍ത്താ ചാനലായ വി6ന്റെ അവതാരികയായ വി. രാധിക റെഡ്ഡിയാണ് ആത്മഹത്യ ചെയ്തത്.[www.malabarflash.com]
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ യുവതി കെട്ടിടത്തിന് മുകളിലേക്ക് കയറിപോകുകയായിരുന്നു. ചാടുന്നതിന് മുന്‍പ് ആത്മഹത്യക്കുറിപ്പ് വയ്ക്കുകയും ചെയ്തു. കടുത്ത വിഷാദം മൂലം ഞാന്‍ ആത്മഹത്യ ചെയ്യുന്നു. ഇതിന് ആരും ഉത്തരവാദികളല്ല. എന്റെ തലച്ചോറ് എന്റെ ശത്രുവാകുന്നു.
രാത്രി 10.30ഓടെ വലിയൊരു ശബ്ദം കേട്ടുവെന്നും പിന്നീടാണ് ഇത് തന്റെ മകളാണെന്ന് തിരിച്ചറിഞ്ഞതെന്നും രാധികയുടെ അച്ഛന് പറഞ്ഞു. വിവാഹം കഴിഞ്ഞ ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. 14കാരനായ ഒരു മകനും ഇവര്‍ക്കുണ്ട്.
ഹൈദരാബാദിലെ മോസപെട്ടിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് യുവതി ആത്മഹത്യ ചെയ്തത്. കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് ആത്മഹത്യകുറിപ്പില്‍ എഴുതിയിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ യുവതി കെട്ടിടത്തിന് മുകളിലേക്ക് കയറിപോകുകയായിരുന്നു. ചാടുന്നതിന് മുന്‍പ് ആത്മഹത്യക്കുറിപ്പ് വയ്ക്കുകയും ചെയ്തു. കടുത്ത വിഷാദം മൂലം ഞാന്‍ ആത്മഹത്യ ചെയ്യുന്നു. ഇതിന് ആരും ഉത്തരവാദികളല്ല. എന്റെ തലച്ചോറ് എന്റെ ശത്രുവാകുന്നു.
രാത്രി 10.30ഓടെ വലിയൊരു ശബ്ദം കേട്ടുവെന്നും പിന്നീടാണ് ഇത് തന്റെ മകളാണെന്ന് തിരിച്ചറിഞ്ഞതെന്നും രാധികയുടെ അച്ഛന് പറഞ്ഞു. വിവാഹം കഴിഞ്ഞ ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. 14കാരനായ ഒരു മകനും ഇവര്‍ക്കുണ്ട്.

No comments:
Post a Comment