ഉദുമ: വനിത സര്‍വീസ് സഹകരണ സംഘം ഉദുമ ടൗണ്‍ ഈവനിങ് ബ്രാഞ്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. യുആര്‍പിസിക്ക് കോമണ്‍ഗുഡ് ഫണ്ട് വിതരണം മന്ത്രിി നിര്‍വഹിച്ചു.[www.malabarflash.com]
മുന്‍ എംഎല്‍എമാരായ പി രാഘവന്‍ കൗണ്ടര്‍ ഉദ്ഘാടനവും കെ വി കുഞ്ഞിരാമന്‍ സ്‌ട്രോങറൂം ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി ലോക്കര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആദ്യ നിക്ഷേപം സ്വീകരിച്ചു. സഹകരണ സംഘം കാസര്‍കോട് ജോയിന്റ് രജിസ്റ്റാര്‍ കംപ്യൂട്ടര്‍ പി റഹീം സ്വിച്ച് ഓണ്‍ ചെയ്തു. ഹൊസ്ദുര്‍ഗ് അസി. ജോയിന്റ് രജിസ്റ്റാര്‍ വി ചന്ദ്രന്‍ ആദ്യവായ്പ്പാ വിതരണം ചെയ്തു. എം ആനന്ദന്‍ ആദ്യ ഓഹരി സ്വീകരിച്ചു.
സംഘം സെക്രട്ടറി ബി കൈരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ബാലകൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍, പഞ്ചായത്തംഗങ്ങളായ രജിത അശോകന്‍, കെ വി അപ്പു, സിപിഐ എം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, കെ രാജഗോപാലന്‍, വാസു മാങ്ങാട്, എം എ ലത്തീഫ്, വി തമ്പാന്‍, എം കെ വിജയന്‍, കെ ആര്‍ രമേശ്കുമാര്‍, പി കെ ജലീല്‍, വി വി കൃഷ്ണന്‍, കെ വി ഭാസ്‌കരന്‍, പി വി ഭാസ്‌കരന്‍, പി കുമാരന്‍ നായര്‍, പുഷ്പലത, എന്നിവര്‍ സംസാരിച്ചു.പി പി ശ്യാമളദേവി സ്വാഗതവും പി ലക്ഷ്മി നന്ദിയും പറഞ്ഞു.
No comments:
Post a Comment