Latest News

ഉദുമ കുന്നില്‍ മഖാം ഉറൂസ് ചൊവ്വാഴ്ച തുടങ്ങും

ഉദുമ: ഉദുമ കുന്നില്‍ മുഹിയുദ്ദീന്‍ പളളി അങ്കണത്തില്‍ അന്ത്യ വിശ്രമാം കൊളളുന്ന സയ്യിദ് അബ്ദുല്‍ഖാദിരില്‍ അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരില്‍ വര്‍ഷം തോറും കഴിച്ച് വരാറുളള ഉറൂസ് നേര്‍ച്ച് ചൊവ്വാഴ്ച തുടങ്ങും.[www.malabarflash.com]

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉദുമ പടിഞ്ഞാര്‍, എരോല്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഉദുമ കുന്നില്‍ മുഹിയുദ്ദീന്‍ മസ്ജിദ് പ്രസിഡണ്ട് അബ്ദുല്‍റഹിമാന്‍ അധ്യക്ഷത വഹിക്കും. മുഹമ്മദ് ബഷീര്‍ തൈവളപ്പില്‍ സ്വാഗതം പറയും.
രാത്രി 7.30ന് ഉദുമ പടിഞ്ഞാര്‍ ഖത്തീബ് മഹമൂദ് ജീലാനി ബാഖവി ഔലിയാക്കള്‍ അതിന്ത്രീയ ജ്ഞാനികള്‍ എന്ന വിഷയില്‍ പ്രഭാഷണം നടത്തും.
25 ബുധനാഴ്ച രാത്രി വിതുമ്പുന്ന മാതാപിതാക്കളും വിലസുന്ന മക്കളും എന്ന വിഷയത്തില്‍ നൗഫല്‍ സഖാഫി കളസയും, 27 വെളളിയാഴ്ച രാത്രി നഗരം കാണാത്ത നയനങ്ങള്‍ എന്ന വിഷയില്‍ ഹാഫിസ് അനീസ് അല്‍ഖാസിമിയും, 28 ശനിയാഴ്ച രാത്രി ലക്ഷ്യം മറയ്ക്കുന്ന യുവതലമുറ എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂരും മതപ്രഭാഷണം നടത്തും.
26 വ്യാഴാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് മജ്‌ലിസ് വാര്‍ഷികത്തിനും ദിക്ര്‍ ദുആ മജ്‌ലിസിനും സയ്യിദ് ഹുസൈന്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും. ഖാലിദ് മൗലവി, ഇബ്രാഹിം കുന്നില്‍, യൂസുഫ് പി, യു.എം ഹസൈനാര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
29 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മൗലീദ് പരാണയണത്തിന് ശേഷം വൈകുന്നേരം 4 മണിക്ക് നടക്കുന്ന അന്നദാനത്തോടെ ഉറൂസ് പരിപാടി സമാപിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.