Latest News

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ബാലികയെ കാറില്‍ പീഡിപ്പിച്ച ഗുരുസ്വാമി അറസ്റ്റില്‍

റാന്നി: വിഷു ഉത്സവത്തിനായി നട തുറന്നിരുന്ന സമയം ശബരിമല ദര്‍ശനം കഴിഞ്ഞ്‌ മടങ്ങും വഴി ബാലികയെ കാറില്‍ വച്ച്‌ പീഡിപ്പിച്ച കേസിൽ തീര്‍ഥാടക സംഘത്തിലെ ഗുരുസ്വാമി അറസ്‌റ്റില്‍.[www.malabarflash.com]

തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി റിട്ട. ബി.എസ്‌.എന്‍.എല്‍. ജീവനക്കാരന്‍ രാജ(61) നെയാണ്‌ പമ്പ ഇന്‍സ്‌പെക്‌ടര്‍ കെ.എസ്‌. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഞായറാഴ്ച രാവിലെ അറസ്‌റ്റ്‌ ചെയ്‌തത്‌. 

കഴിഞ്ഞ 17 ന്‌ രാവിലെയാണ്‌ സംഭവം. ഇന്നോവ കാറിലാണ്‌ തീര്‍ഥാടക സംഘം ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയത്‌. ഉപദ്രവത്തിന്‌ ഇരയായ ബാലികയെ കൂടാതെ രണ്ട്‌ പെണ്‍കുട്ടികളും രണ്ട്‌ ആണ്‍കുട്ടികളുമടങ്ങുന്ന സംഘമാണ്‌ ശബരിമല ദര്‍ശനം നടത്തിയത്‌. ഈ സംഘത്തിലെ ഗുരുസ്വാമിയാണ്‌ അറസ്‌റ്റിലായ രാജനെന്ന്‌ പോലീസ്‌ പറഞ്ഞു. 

പമ്പയ്‌ക്കും വടശേരിക്കരയ്‌ക്കുമിടയില്‍ വച്ചാണ്‌ ഉപദ്രവം ഉണ്ടായത്‌. സംഘത്തിലെ മറ്റുള്ളവര്‍ ഉറങ്ങിയപ്പോഴാണ്‌ ഓടുന്ന വാഹനത്തില്‍ പീഡനം നടന്നത്‌. ദര്‍ശനം കഴിഞ്ഞ്‌ വീട്ടിലെത്തിയ കുട്ടി വിഷാദവതിയായി കാണപ്പെട്ടു. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ കൗണ്‍സിലിങ്ങിലാണ്‌ കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്‌. ഇതോടെ വീട്ടുകാര്‍ മണ്ണഞ്ചേരി സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവം നടന്നത്‌ പമ്പ സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ്‌ അവിടേക്ക്‌ കൈമാറി.

പത്തനംതിട്ട ഡി.വൈ.എസ്‌.പി റഫീക്കിന്റെ നിര്‍ദ്ദേശ പ്രകാരം എസ്‌.ഐ ബാബുരാജ്‌, സി.പി.ഒ. ഉദയന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.