ഉപ്പള: കല്ലുകെട്ട് മേസ്ത്രിയെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുള്ളതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകും.[www.malabarflash.com]
ഉപ്പള ബേക്കൂരിലാണ് സംഭവം. ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ കല്ലുകെട്ട് മേസ്ത്രി ഗിരീഷി(43)നെയാണ് ബേക്കൂര്‍ സ്‌കൂളിന് സമീപം പുതുതായി നിര്‍മ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തല പൊട്ടിയ നിലയിലാണ്.
ഗിരീഷ് ശനിയാഴ്ച രാത്രി വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ആക്ടീവ സ്‌കൂട്ടറില്‍ പുറത്തിറങ്ങിയതായിരുന്നു. ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചുവരികയായിരുന്നു. അതിനിടെ ഞായാറാഴ്ച രാവിലെ ജോലിക്കെത്തിയവരാണ് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് ഗിരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മഞ്ചേശ്വരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി.
ഗിരീഷിന്റെ തലപൊട്ടിയതാണ് മരണത്തില്‍ ദുരൂഹതക്കിടയാക്കിയത്. സ്‌കൂട്ടറിന്റെ താക്കോല്‍ കൈവശം കണ്ടെത്തി. സ്‌കൂട്ടര്‍ വീട്ടിന് പുറത്ത് നിര്‍ത്തിയിട്ട നിലയിലാണ്. രുദ്ര ആചാര്യയുടെ മകനാണ് ഗിരീഷ്. ഭാര്യ: മഞ്ജുള. മക്കള്‍: സോണു, മണി.
No comments:
Post a Comment