Latest News

കോഴിക്കോട് നഗരത്തിൽ നിരോധനാജ്ഞ

കോഴിക്കോട്∙ കഠ്‌വ സംഭവത്തിന്റെ പേരിൽ ചിലർ സാമുദായിക സംഘർഷം ലക്ഷ്യമിടുന്നു എന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നഗരത്തിൽ പ്രകടനങ്ങൾ, പൊതുയോഗങ്ങൾ എന്നിവ ഒരാഴ്ചത്തേക്കു നിരോധിച്ചു. പോലീസ് ആക്ട് 78, 79 വകുപ്പുകൾ പ്രകാരമാണു നിരോധനം.[www.malabarflash.com]
സാമുദായിക വികാരം വ്രണപ്പെടുത്തുന്നതും ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്നതുമായ ലേഖനങ്ങൾ, പോസ്റ്ററുകൾ, ബാനറുകൾ, സമൂഹമാധ്യമ സന്ദേശങ്ങൾ, റിക്കോർഡിങ്ങുകൾ അടക്കം പ്രദർശിപ്പിക്കുന്നതും കൈമാറുന്നതും നിരോധിച്ചു. മാരകായുധങ്ങൾ, വെടിമരുന്നുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ കൈയ്യിൽ വയ്ക്കുന്നതും കൊണ്ടു നടക്കുന്നതും നിരോധിച്ചു.

കഠ്‌വ സംഭവത്തിന്റെ പേരിൽ വ്യാഴാഴ്ച എസ്ഡിപിഐ അടക്കം ചില സാമുദായിക സംഘടനകൾ പ്രകടനങ്ങൾ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ്കുമാറിന്റെ ഉത്തരവ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.