Latest News

വോളിബോൾ ആവേശത്തിൽ തച്ചങ്ങാട്

ബേക്കല്‍: തച്ചങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാർഥം അഖിലേന്ത്യാ പുരുഷ-വനിതാ വോളിബോൾ മത്സരം ആവേശകരമായ ദിവസങ്ങളിലേക്ക്.[www.malabarflash.com] 

വനിതാ വിഭാഗത്തിൽ സതേൺ റെയിൽവേ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് കേരള പൊലീസിനെ പരാജയപ്പെടുത്തി. പുരുഷവിഭാഗത്തിൽ ഒഎൻജിസി ഡെറാഡൂൺ നേരിട്ടുള്ള സെറ്റുകൾക്കു ഐസിഎഫ് ചെന്നൈയെ പരാജയപ്പെടുത്തി.
മറ്റൊരു മത്സരത്തിൽ എച്ച്എസ്ഐഐഡിസി ഹരിയാന കൊച്ചിൻ കസ്റ്റംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു. ബേക്കൽ സിഐ വി.കെ.വിശ്വംഭരൻ കളിക്കാരെ പരിചയപ്പെട്ടു. വ്യാഴാഴ്ചത്തെ മത്സരത്തിൽ വനിതാ വിഭാഗത്തിൽ കേരള പോലീസ്, സൗത്ത് സെൻട്രൽ റെയിൽവേയുമായും പുരുഷ വിഭാഗത്തിൽ ഒഎൻജിസി ഡെറാഡൂൺ ഇന്ത്യൻ നേവിയുമായും എച്ച്എസ്ഐഐഡിസി ഹരിയാന സതേൺ റെയിൽവേയുമായും മത്സരിക്കും. മത്സരങ്ങൾ വൈകിട്ട് ആറിനു നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.