ഉദുമ: സേവനത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ഒരു വർഷം നീളുന്ന ജൂബിലി ആഘോഷ പരിപാടികൾ മെയ് ആറിനു തുടങ്ങും.[www.malabarflash.com]
പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തിൽ 3.30നു സ്പീക്കർ പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ കെ. കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷത വഹിക്കും.
സമിതിയുടെ മുൻകാല സാരഥികളെ ആദരിക്കും. ഫണ്ട് സമാഹരണം വി.കരുണാകരൻ മംഗളൂരു ഉദ്ഘാടനം ചെയ്യും. മൂന്നിന് ക്ഷേത്ര മാതൃസമിതി തിരുവാതിര അവതരിപ്പിക്കും.
തുടർന്ന് ഉദുമ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനികളുടെ സംഘ നൃത്തം. പാലക്കുന്ന് അംബിക ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ മയൂര നൃത്തവും അവതരിപ്പിക്കും. ആറുമണിക്കു ജനനി അമ്പലത്തറയുടെ നാടൻ കലാമേള.
അഞ്ചിനു വൈകിട്ടു നാലിന് ഉദുമയിൽ നിന്നു പാലക്കുന്നിലേക്കു സുവർണ ജൂബിലി വിളംബര ഘോഷയാത്ര നടത്തും.
ഒരു വർഷം നീളുന്ന പരിപാടികൾ:
മേയ് 27നു കാഞ്ഞിരപ്പള്ളി അമല അവതരിപ്പിക്കുന്ന മനസ്സാക്ഷിയുള്ള സാക്ഷി എന്ന നാടകം.
ഒരു വർഷം നീളുന്ന പരിപാടികൾ:
മേയ് 27നു കാഞ്ഞിരപ്പള്ളി അമല അവതരിപ്പിക്കുന്ന മനസ്സാക്ഷിയുള്ള സാക്ഷി എന്ന നാടകം.
ജൂണിൽ അപൂർവ ഔഷധ സസ്യങ്ങൾ വച്ച് പിടിപ്പിക്കും.
ജൂലൈ മുതൽ സെപ്റ്റംബർ വരെ ആരോഗ്യ മെഡിക്കൽ ക്യാംപ്, സാംസ്‌കാരിക സെമിനാർ, മെഗാ തിരുവാതിര മത്സരം, നിയമ ബോധവൽക്കരണ പരിപാടി, പൂർവ വിദ്യാർഥി സംഗമം,
ഒക്ടോബർ മുതൽ ഡിസംബർ വരെ കായിക മത്സരങ്ങൾ, 2019 ജനുവരി മുതൽ മാർച്ച് വരെ അഖിലേന്ത്യ പ്രദർശനം. ഏപ്രിലിൽ ആഘോഷ സമാപന സമ്മേളനം.
No comments:
Post a Comment