Latest News

അട്ടപ്പാടിയിൽ 12കാരിയെ കൂട്ടബലാത്സംഗം ചെയ്തു

അഗളി: അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ യുവതിയടക്കം 11 പേരെ അഗളി പോലീസ് കസ്​റ്റഡിയിലെടുത്തു. [www.malabarflash.com]

ആനക്കട്ടി സ്വദേശിയായ 12കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ 19ന് രാവിലെയാണ് മട്ടത്തുകാട് സ്വദേശിനിയായ യുവതി മുത്തശ്ശി മാത്രം വീട്ടിലുള്ള സമയത്ത് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയത്. അട്ടപ്പാടിയിലെ പ്രധാന ഉത്സവമായ പുതൂർ മാരിയമ്മൻ കോവിൽ ഉത്സവത്തിന്​ കൊണ്ടുപോവുകയാണെന്ന് മുത്തശ്ശിയെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടിയെ കടത്തിയത്. കുട്ടിയുടെ കുടുംബവുമായി യുവതിക്ക് ദീർഘനാളത്തെ പരിചയമുണ്ടെന്നാണ് സൂചന.

രണ്ടുദിവസം കഴിഞ്ഞും കുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ അഗളി പോലീസിൽ പരാതി നൽകി. സംഭവം പോലീസ് ഗൗരവമായെടുത്തില്ലെന്ന്​ ആരോപണമുണ്ട്. പരാതി ലഭിച്ച് ഒരുമാസം കഴിഞ്ഞതിന് ശേഷമാണ് പോലീസ് പ്രതികളെ കസ്​റ്റഡിയിലെടുത്തത്. 

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരിരേശൻ സംഭവത്തി​​ന്റെ  ഗൗരവം അഗളി എ.എസ്.പി സുജിത് നാസി​നെ ധരിപ്പിച്ചു. തുടർന്ന്​ പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും ഇടനിലക്കാരിയായ യുവതിയെയും സൈബർ സെല്ലി​ന്റെ  സഹായത്തോടെ അതിർത്തിപ്രദേശമായ മുട്ടത്തുക്കാടുനിന്ന് കണ്ടെത്തി. ഏപ്രിൽ 22നാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ അഗളി പോലീസിൽ പരാതി നൽകിയത്.

എ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ 11 പേരെ കസ്​റ്റഡിയിലെടുത്തു. പത്തുപേർ അട്ടപ്പാടിയിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളാണെന്ന് സൂചനയുണ്ട്. ഇടനിലക്കാരിയായ യുവതിയെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. പ്രധാന പ്രതി ഇനിയും പിടിയിലായിട്ടില്ല. വരുംദിവസങ്ങളിൽ ഇയാൾ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. 

സംഭവത്തിൽ പിടിയിലായ യുവതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. കുട്ടിയെ വീട്ടിൽനിന്ന്​ പ്രലോഭിപ്പിച്ച് കൊണ്ടുപോയ ദിവസം പത്തിൽ താഴെ മാത്രം പ്രായമുള്ള നിരവധി കുട്ടികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന റാക്കറ്റി​ന്റെ  ഭാഗമാണ് ഇവരെന്നും സംശയമുയരുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.