തിരുവനന്തപുരം: ഖത്തർ, ബഹറൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് ആവശ്യമായ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇനി മുതൽ നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജണൽ ഓഫീസുകൾ മുഖേന ചെയ്യാം.[www.malabarflash.com]
നിലവിൽ ലഭ്യമായ യുഎഇ, കുവൈറ്റ് എംബസി അറ്റസ്റ്റേഷനുകൾക്കു പുറമേയാണിതെന്ന് ചീഫ് എക്സിക്യൂട്ട് ഒാഫീസർ അറിയിച്ചു.
ഒറിജിനൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, പഠിച്ച സ്ഥാപനത്തിൽനിന്നുള്ള ബോണഫൈഡ് സർട്ടിഫിക്കറ്റുകൾ എന്നിവ നോർക്ക റൂട്ട്സ് മുഖേനയുള്ള എച്ച്ആർഡി, എംഇഎ അറ്റസ്റ്റേഷനുശേഷമാണ് ഖത്തർ എംബസി അറ്റസ്റ്റേഷനായി സമർപ്പിക്കേണ്ടത്. സർട്ടിഫിക്കറ്റിന് 3,000 രൂപ നിരക്കിലാണ് ഫീസ്.
ബഹറൈൻ എംബസി അറ്റസ്റ്റേഷന് സർട്ടിഫിക്കറ്റിന് 2,750 രൂപയും കുവൈറ്റ് എംബസി അറ്റസ്റ്റേഷന് സർട്ടിഫിക്കറ്റിന് 1,250 രൂപയുമാണ് ഫീസ്. ഫോണ്: 1800 425 3939, 0471 233 33 39, വെബ്സൈറ്റ്: http://www.norkaroots.net/

No comments:
Post a Comment