കോട്ടയം: പത്തു മാസം മുമ്പ് ഭർത്താവിന്റെ വിയോഗത്തിനു പിന്നാലെ ആശ്രയമാകേണ്ട മകൻ ചതിയിൽപ്പെട്ടു വിദേശത്തു ജയിലിലായതിന്റെ വേദനയിൽ നീറി ഒരമ്മ. എയ്ഞ്ചൽവാലി കാരന്താനം പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മയാണ് മകന്റെയും ജയിലിൽ കുടുങ്ങിയ 60 യുവാക്കളുടെയും മോചനത്തിനായി പല വാതിലുകളിലും മുട്ടുന്നത്.[www.malabarflash.com]
റോസമ്മയുടെ മകൻ കെവിൻ (26) ഉൾപ്പടെ അറുപതിൽപരം മലയാളി യുവാക്കൾ ഖത്തർ ജയിലിൽ കഴിയുകയാണെന്ന് ഇവർ പറയുന്നു. ഇവരെയെല്ലാം പലപ്പോഴായി ഒരു മാസത്തെ വീസയ്ക്കു ഖത്തറിൽ വിമാനമിറങ്ങുമ്പോൾ കൈവശമുളള പൊതിയിൽ കഞ്ചാവ് കണ്ടെടുത്ത കേസിൽ പിടിക്കുകയായിരുന്നു. വീസ നൽകിയ ഒരു സംഘം ആണ് ഇവരറിയാതെ കഞ്ചാവിന്റെ കാരിയർമാരാക്കി ചതിച്ചതെന്ന് റോസമ്മ പറയുന്നു.

ഈ വാസ്തവം വെളിച്ചത്തുകൊണ്ടുവരാനുള്ള നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് റോസമ്മ. ജയിലിലായ യുവാക്കളുടെ അമ്മമാരെ കണ്ട് ഒപ്പം കൂട്ടി നീതി തേടാനാണു റോസമ്മയുടെ ശ്രമം.
കഴിഞ്ഞ ഫെബ്രുവരി 27നാണ് റോസമ്മയുടെ മകൻ കെവിൻ ഖത്തറിൽ ജയിലിലായത്. അതേപ്പറ്റി പറയുമ്പോൾ റോസമ്മയുടെ കണ്ഠമിടറും. പിതാവ് മാത്യുവിന്റെ മരണത്തോടെ കുടുംബഭാരം ചുമലിലായ കെവിൻ കണ്ണൂരിൽ പ്രതീക്ഷ എന്ന ഹോട്ടലിൽ തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്യുമ്പോഴാണ് അവിടെ വന്ന രണ്ടു പേർ സൗഹൃദം സ്ഥാപിച്ചത്.
15,000 രൂപ നൽകിയാൽ ഒരു മാസത്തേക്കു വീസ നൽകാമെന്നും തുടർന്ന് ഖത്തറിൽ ബന്ധുവിന്റെ സൂപ്പർ മാർക്കറ്റിൽ ഉയർന്ന ശമ്പളത്തിൽ ജോലിയും തുടർ വീസയും സംഘടിപ്പിക്കാമെന്നും ഇവർ പറഞ്ഞു. സാന്പത്തിക ബുദ്ധിമുട്ടിലായിരുന്ന കെവിൻ ഇവരുടെ ജോലിവാഗ്ദാനത്തിൽ വീണു. ഉറ്റവരോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞ് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമായി പോയ കെവിൻ എന്നാൽ, ഖത്തറിൽ വിമാനമിറങ്ങിയ ഉടൻ പോലീസ് പിടിയിലാവുകയായിരുന്നു.
കെവിനു വീസ നൽകിയ ബാർ ഹോട്ടലിൽ പരിചയപ്പെട്ട രണ്ടു പേർ വിമാനത്താവളത്തിൽനിന്നു പുറപ്പെടുംമുന്പ് കെവിന്റെ കൈവശം ഒരു ബാഗ് നൽകിയിരുന്നു. ഈ ബാഗ് ഖത്തറിൽ ഇവരുടെ ബന്ധുവിനു നൽകണമെന്നാണു നിർദേശിച്ചിരുന്നത്. ബാഗ് വാങ്ങാനെത്തുന്ന ആളുടെ സൂപ്പർ മാർക്കറ്റിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. ബാഗിൽ ഭക്ഷണവും വസ്ത്രങ്ങളുമാണെന്നാണു പറഞ്ഞിരുന്നത്. അതു ചതിയായിരുന്നെന്നും സൗഹൃദം ഭാവിച്ചവർ കഞ്ചാവ് റാക്കറ്റിന്റെ ഏജന്റുമാരായിരുന്നെന്നും കെവിൻ അറിഞ്ഞിരുന്നില്ലെന്നും റോസമ്മ പറയുന്നു.
കെവിന്റെ ജയിൽ മോചനത്തിനായി അന്വേഷണം നടത്തിയപ്പോഴാണ് ഇത്തരത്തിൽ നിരവധി നിരപരാധികളായ യുവാക്കൾ കെണിയിൽപെട്ട് ജയിലിലുണ്ടെന്നു റോസമ്മ അറിഞ്ഞത്. മകന്റെ മോചനത്തിനായി എംബസിക്കും ഖത്തർ ഭരണകൂടത്തിനും വാസ്തവം വിവരിച്ചു റോസമ്മ നിവേദനം നൽകിയിരുന്നു.
വീസ തട്ടിപ്പ് നടത്തുന്ന കേരളത്തിലെ കഞ്ചാവ് റാക്കറ്റിനെതിരേ ഇന്ത്യൻ വിദേശകാര്യ വകുപ്പിനും കേരള മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും പരാതികളും നൽകി. അന്വേഷണം ആവശ്യപ്പെട്ടും കെവിൻ ഉൾപ്പടെ ജയിലിൽ കഴിയുന്ന മലയാളി യുവാക്കളുടെ നിരപരാധിത്വം തെളിയിക്കാനുമായി കേരള ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റോസമ്മ.

No comments:
Post a Comment