Latest News

  

കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

ബംഗളൂരു: ജയനഗര്‍ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ ബിഎന്‍ വിജയകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു.ഹൃദയാഘാതമാണ് മരണകാരണം.[www.malabarflash.com]

കുഴഞ്ഞു വീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പട്ടാഭിരാമ നഗറില്‍ വീടുകള്‍ കയറി പ്രചരണം നടത്തുകയായിരുന്ന വിജയകുമാര്‍. പ്രദേശത്തെ ഒരു വീട്ടില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

നേരത്തേ അദ്ദേഹം രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമത്തിന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം പ്രചരാണത്തിന് ഇറങ്ങുകയായിരുന്നു. ഇതോടെ ജയനഗറിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും. 

ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.