Latest News

  

മലപ്പുറം പ്രസ് ക്ലബ് ആക്രമണം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പ്രസ് ക്ലബിൽ കയറി ആക്രമണം നടത്തിയ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]

ആർ.എസ്​.എസ്​ മലപ്പുറം സംഘ്​ ജില്ല കാര്യാലയത്തിന്​ നേരെ അജ്ഞാതർ ഗുണ്ട്​ എറിഞ്ഞുവെന്നാരോപിച്ച്​ കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെയാണ് മലപ്പുറം പ്രസ്​ ക്ലബിന്​ നേരെ ആക്രമണമുണ്ടായത്. അക്രമത്തിൽ ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുആദ്​ സനീന്​ (23) പരിക്കേറ്റിരുന്നു. 

മൊറയൂർ സ്വദേശിയായ ഫുആദിനെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്​ച രാവിലെ 11.30ഒാടെ മലപ്പുറം പ്രസ്​ ക്ലബിന്​ മുന്നിലായിരുന്നു​​ സംഭവം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.