Latest News

തീവണ്ടി യാത്രക്കിടെ സനൂഷയെ അപമാനിച്ച സംഭവം: കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂര്‍: നടി സനൂഷയെ തീവണ്ടി യാത്രക്കിടെ കൈയേറ്റത്തിനു ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസ് (40) ഇപ്പോള്‍ ജാമ്യത്തിലാണ്.[www.malabarflash.com]

കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ മാവേലി എക്‌സ്പ്രസില്‍ ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ഒന്നേകാലോടെ വടക്കാഞ്ചേരിക്കും തൃശൂരിനുമിടക്കായിരുന്നു സംഭവം.

രണ്ടാം ക്ലാസ് എ.സി. ബോഗിയില്‍ മുകളിലത്തെ ബര്‍ത്തിലായിരുന്നു സനൂഷയുടെ യാത്ര. തിരൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആന്റോ ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് ജനറല്‍ ടിക്കറ്റ് മാറ്റി എ.സി. കോച്ചില്‍ കയറിയത്.

18 പേരില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റെയില്‍വെ ഇന്‍സ്‌പെക്ടര്‍ എം.കെ. കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ തെളിവ് ശേഖരിച്ചിരുന്നു. സനൂഷ യാത്രചെയ്ത കോച്ചിലുണ്ടായിരുന്ന കഥാകൃത്ത് ഉണ്ണി ആര്‍. അടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

സംഭവം നടന്നയുടന്‍ ആന്റോയെ സനൂഷ തടഞ്ഞുവെച്ച് ബഹളംവെക്കുകയും സഹയാത്രികർ ഇയാളെ പിടികൂടുകയും ചെയ്തു. തൃശൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസിന് പ്രതിയെ കൈമാറി.

മാസങ്ങളോളം റിമാന്‍ഡില്‍ കഴിഞ്ഞ ഇയാള്‍ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേേറ്റ് കോടതിയിലെത്തി സനൂഷ രഹസ്യമൊഴി നല്‍കിയിരുന്നു. ഈ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചതും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.