Latest News

  

കടലില്‍ കുളിക്കാനിറങ്ങിയ കാസര്‍കോട് സ്വദേശി ദുബൈയില്‍ മുങ്ങിമരിച്ചു

ദുബൈ: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ കാസര്‍കോട് സ്വദേശി ദുബൈയില്‍ മുങ്ങിമരിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് തൈവളപ്പ്- സഫിയ ദമ്പതികളുടെ മകന്‍ ഷാക്കിര്‍ സെയ്ഫ് (24) ആണ് മരിച്ചത്.[www.malabarflash.com]

വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ദുബൈയില്‍ അമ്മാവന്റെ ഇലക്ട്രോണിക് കടയില്‍ ജോലിക്കാരനാണ് ഷാക്കിര്‍. ജോലി കഴിഞ്ഞ് കടയടച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ ജുമൈറ ബീച്ചില്‍ പോയതായിരുന്നു.
കുളിക്കാനിറങ്ങിയ മൂന്നു പേര്‍ അപകടത്തില്‍പെട്ടു. ഇതില്‍ രണ്ടു പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഷാക്കിര്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും പരിസരവാസികളും സ്ഥലത്തെത്തി ഷാക്കിറിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. 

വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് ഷാക്കിര്‍ മരണപ്പെട്ട വിവരം നാട്ടിലറിഞ്ഞത്. ആറുമാസം മാസം മുമ്പാണ് ഷാക്കിര്‍ നാട്ടില്‍ വന്ന് മടങ്ങിയത്. നാലു വര്‍ഷത്തോളമായി ഗള്‍ഫിലാണ്.




സഹോദരങ്ങള്‍: സുല്‍ഫിക്കര്‍. സ്വഹീല, ഷാജഹാന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.