Latest News

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ അബൂദാബി കമ്മിറ്റി പ്രവർത്തന രംഗത്ത് സജീവമാവുന്നു

അബൂദാബി : കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ അബൂദാബി കമ്മിറ്റി പ്രവർത്തന രംഗത്ത് സജീവമാവുന്നു. അംഗ മഹല്ലുകളിലെ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം ചെയ്യുവാൻ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ രൂപീകരിച്ച് പ്രവർത്തിച്ച് വരുന്ന " ശിഹാബ് തങ്ങൾ മംഗല്യ നിധി " യിലേക്ക് അബൂദാബി കമ്മിറ്റി ഈ റംസാന്‍ മാസത്തിൽ അഞ്ച് ലക്ഷം രൂപ സ്വരൂപിച്ച് നൽകും.[www.malabarflash.com]

അംഗ മഹല്ലുകളിലെ വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുന്നതിനായി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയിൽ കഴിഞ്ഞ അദ്ധ്യയന വർഷം എസ് എസ് എൽ സി യിലും പ്ലസ് ടുവിലും ( സി ബി എസ് സി & കേരള സിലബസ് ) കൂടാതെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നടത്തപ്പെട്ട മദ്രസാ പൊതു പരീക്ഷകളിൽ 5 , 7, ക്ലാസുകളിലും ഉയർന്ന മാർക്കോടെ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ജൂലൈ മാസത്തിൽ സ്വർണ്ണ മെഡൽ അവാർഡ് വിതരണം ചെയ്യും.

അംഗമഹല്ലായ ഇരിയ ജമാഅത്തിൽ വാഹന അപകടത്തിൽ പെട്ട് ദുരിതമനുഭവിക്കുന്ന നിർധന കുടുംബത്തിലെ യുവാവിന്റെ ചികിൽസാ ഫണ്ടിലേക്ക് റംസാന്‍ റിലീഫിന്റെ ഭാഗമായി അബൂദാബി കമ്മിറ്റി അര ലക്ഷം രൂപ നൽകും.

അംഗങ്ങളിൽ ഇസ്ലാമിക വിജ്ഞാനം പ്രോൽസാഹിപ്പിക്കുന്നതിനായി രണ്ട് മാസത്തിലൊരിക്കൽ അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് "ഖുർആനിക് ക്വിസ്" മൽസരം നടത്തും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.