വേൾഡ് മലയാളീ കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ശ്രീ ചാൾസ് പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ ചെയർമാൻ ശ്രീ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അനുസ്മരണപ്രഭാഷണം നടത്തി.
ഡോ. ഇ. സി. ജോർജ്ജ് സുദർശന്റെ ഊർജ്ജശാസ്ത്രമേഖലയിലെ നേട്ടങ്ങൾ അവിസ്മരണീയമാണെന്നും ശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് 2007ൽ ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജൃം ആദരിച്ചതിനെയും ഗ്ലോബൽ ചെയർമാൻ ഓർമിപ്പിച്ചു.
ഡോ. ഇ. സി. ജോർജ്ജ് സുദർശനെപോലെയുള്ള മഹത് വ്യക്തികളുടെ പ്രവർത്തനങ്ങളും പ്രശസ്തിയും വേൾഡ് മലയാളീ കൗൺസിലിന് മുതൽക്കൂട്ടാണെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ചാലക ശക്തിയാണെന്നും എടുത്തു പറഞ്ഞു.
ഗ്ലോബൽ സെക്രട്ടറി സി. യു. മത്തായി ഡോ. ഇ. സി. ജോർജ്ജ് സുദർശന്റെ കുടുംബത്തെകുറിച്ചും ജീവിതയാത്രയിലെ വിവിധ ഘട്ടങ്ങളിലെ നേട്ടങ്ങളെയും അനുസ്മരിച്ച് സംസാരിച്ചു . ഡോ. ഇ. സി. ജോർജ്ജ് സുദർശന്റെ ജീവിതവിജയം വരും തലമുറകൾക്ക് പ്രചോദനവും മാതൃകാപരവുമാണെന്ന് ഗ്ലോബൽ അഡ്വൈസറി ബോർഡ് മെമ്പർ ശ്രീ. ജോണി കുരുവിള ഓർമിപ്പിച്ചു കൂടാതെ മിഡിൽ ഈസ്റ്റിലെ വിവിധ പ്രോവിസുകളിൽ ഡോ. ഇ. സി. ജോർജ്ജ് സുദർശന്റെ അനുസ്മരണം സംഘടിപ്പിക്കുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു.
ഗ്ലോബൽ അഡ്വൈസറി ബോർഡ് മെമ്പർ ശ്രീ. വർഗീസ് പനക്കൽ, പ്രസിഡന്റ് ശ്രീ. ജലാലുദീൻ, സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവരും ഡോ. ഇ. സി. ജോർജ്ജ് സുദർശനെ അനുസ്മരിച്ചു സംസാരിച്ചു.
ഇതിനോട് അനുബന്ധിച്ചു നടന്ന ഇഫ്താർ കുടുംബ സംഗമത്തിൽ ഇമാം മന്നാനി മുസലിയാർ മുഖൃപ്രഭാഷണം നടത്തി. ശ്രീ. ഷാഹുൽ ഹമീദ്, ശ്രീ. ചാക്കോ തോമസ് എന്നിവർ സംസാരിച്ചു.
വേൾഡ് മലയാളീ കൗൺസിൽ മിഡിൽ ഈസ്റ്റ് ഭാരവാഹികളായ ശ്രീ. പ്രൊമത്യൂസ് ജോർജ്ജ്, ശ്രീ. രാമചന്ദ്രൻ പേരാമ്പ്ര, ശ്രീ. പ്രദീപ്കുമാർ, ശ്രീമതി. എസ്തേർ ഐസക്, ശ്രീ. ജിമ്മി, ശ്രീമതി ഷീലാ റെജി, ശ്രീമതി. രേഷ്മ ഷെറിൻ, വിവിധ പ്രൊവിൻസുകളുടെ പ്രസിഡന്റ്മാരായ ഡോ. റെജി,ശ്രീ. സന്തോഷ്, ശ്രീ. വിനീഷ്, മറ്റ് പ്രോവിൻസ് ഭാരവാഹികൾ എന്നിവർ പങ്കെടൂത്തു. പ്രോഗ്രാം കൺവീനർ ശ്രീ. ഷാജി അബ്ദുൾ റഹിമാൻ നന്ദി രേഖപ്പെടുത്തി.
No comments:
Post a Comment