വടകര: ദേശീയപാതയില്‍ മുട്ടുങ്ങലില്‍ കണ്ടെയ്നര്‍ ലോറി കാറിലിടിച്ച് മൂന്നു മരണം. തലശ്ശേരി പുന്നോല്‍ കുറിച്ചിയില്‍ സൈനബ ഹൗസില്‍ അനസ് (20), പുന്നോല്‍ കുറിച്ചിയില്‍ പരയങ്ങാട് ഹൗസില്‍ സഹീര്‍ (20), പുന്നോല്‍ റൂഫിയ മന്‍സിലില്‍ നിഹാല്‍ (20) എന്നിവരാണ് മരിച്ചത്. [www.malabarflash.com]
തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് അപകടം. കണ്ണൂർ ഭാഗത്തുനിന്ന് വന്ന കണ്ടെയ്നർ ലോറി എതിര്‍ദിശയിലേക്ക് പോകുന്ന കെ.എല്‍ 58 വി 3968 നമ്പര്‍ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
കോഴിക്കോട്ടുനിന്ന് വസ്ത്രമെടുത്ത് തിരിച്ചുവരുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ ഇവരുടെ സുഹൃത്തുക്കളായ രണ്ടുപേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറിച്ചിയില്‍ സുലൈഖ മന്‍സിലില്‍ മുഹമ്മദ് തലത് ഇഖ്ബാൽ, ത്വല്‍ഹത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇസ്മാഇൗലാണ് മരിച്ച അനസിന്റെ പിതാവ്. മാതാവ്: ഫൈറൂസി. പുന്നോല്‍ സൂഫിയ മന്‍സിലില്‍ നൗഷാദിന്റെ യും റൂഫിയയുടെയും മകനാണ് നിഹാൽ. പരയങ്ങാട്ട് ഹൗസില്‍ ഹാരിസിന്റെ യും താഹിറയുടെയും മകനാണ്

No comments:
Post a Comment