Latest News

വവ്വാലിനെ പിടികൂടി പരിശോധനക്കയച്ചു

പേരാമ്പ്ര: സൂപ്പിക്കടയിൽ നിപ വൈറസ് ബാധയേറ്റ വളച്ചുകെട്ടിയിൽ മൂസയുടെ വീട്ടു കിണറ്റിൽനിന്ന്​ വവ്വാലിനെ പിടിച്ച് പരിശോധനക്കയച്ചു. ഇതിനായി വെറ്ററിനറി അധികൃതരുടെ സംഘം ഇവിടെ എത്തിയിരുന്നു.[www.malabarflash.com] 

ബംഗളൂരു വെറ്ററിനറി ലാബ്, തൃശൂരിലെ കേരള വെറ്ററിനറി സർവകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്​ധര്‍ ജില്ല മൃഗസംരക്ഷണ ഓഫിസര്‍ മോഹന്‍ദാസി​​െൻറ നേതൃത്വത്തിൽ വനം വകുപ്പ്​ അധികൃതരുടെ സഹായത്തോടെയാണ് വവ്വാലുകളെ പിടിച്ചത്. ഇവയെ പരിശോധനക്കായി ഭോപാലിലെ വെറ്ററിനറി ലാബിലേക്ക് അയച്ചു.

മരിച്ച യുവാക്കളുടെ കുടുംബം പുതുതായി വാങ്ങിയ വീടിന്റെ കിണറിലായിരുന്നു വവ്വാലുകള്‍ ഉണ്ടായിരുന്നത്. ഈ കിണറ്റിലിറങ്ങി മരിച്ച സഹോദരങ്ങൾ വെള്ളം വറ്റിച്ചിരുന്നു. ഇൗ സമയത്താകാം വൈറസ് ബാധയേറ്റതെന്ന് സംശയിക്കുന്നു. താമസം മാറുന്നതി​ന്റെ മുന്നോടിയായാണ്​ ഇവര്‍ കിണര്‍ വൃത്തിയാക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.