അന്പലപ്പുഴ: ഹൃദ്രോഗിയുമായി പോയ ആംബുലൻസ് കാറിനു പിന്നിലിടിച്ചതിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ആ ശുപത്രിയിലെത്തിച്ച രോഗി മരിച്ചു. താമരക്കുളം പാറയിൽ പുത്തൻവീട്ടിൽ പരേതനായ ഫരീദ് റാവുത്തറുടെ ഭാര്യ ഉമൈബാൻ (75) ആണ് ചികിത്സ വൈകിയതിനെത്തുടർന്നു മരിച്ചത്.[www.malabarflash.com]
ആംബുലൻസ് ഡ്രൈവർ ഹാഷിം വിളിച്ചതിനെത്തുടർന്ന് വണ്ടാനം ലൈഫ്സേവ് ആംബുലൻസ് സ്ഥലത്തെത്തി രോഗിയെ 2.20ഓടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അല്പസമയത്തിനുള്ളിൽ ഉമൈബാൻ(75) മരിക്കുകയായിരുന്നു.
പത്തു മിനിറ്റുമുന്പ് രോഗിയെ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താനാകുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം കല്ലൂർ മുസ്ലിം ജമാ അത്ത് മസ്ജിദ് ഖബറിസ്ഥാനിൽ ഉച്ചയ്ക്ക് 12 ഓടെ കബറടക്കി.
വാക്കേറ്റത്തെത്തുടർന്ന് ഒരു മണിക്കൂറോളം രോഗിക്ക് ആംബുലൻസിൽ കിടക്കേണ്ടി വന്നു. മറ്റൊരു ആംബുലൻസിൽ രോഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പത്തു മിനിറ്റിനുള്ളിൽ മരിച്ചു.
ബുധനാഴ്ച പുലർച്ചെ 1.30 ന് ദേശീയപാതയിൽ തോട്ടപ്പള്ളിയിലായിരുന്നു സംഭവം. ഹൃദയാഘാതത്തെത്തുടർന്നാണ് ഉമൈബാനെ താമരക്കുളം നീലാംബരി ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്യുകയായിരുന്നു.

മാവേലിക്കര സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഐസിയു ആംബുലൻസിൽ വണ്ടാനത്തേക്കു കൊണ്ടുവരുന്നതിനിടെ തോട്ടപ്പള്ളി സ്പിൽവേക്കു സമീപം കാറിനു പിന്നിൽ ഇടിക്കുകയുമായിരുന്നു. ഇതോടെ ആംബുലൻസ് ഡ്രൈവർ ഹാഷിം, മെയിൽ നഴ്സ് അഭിനന്ദ് എന്നിവരും കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളും ഇടിച്ചതിനെച്ചൊല്ലി വാക്കുതർക്കമായി. വാക്കേറ്റം ഒരു മണിക്കൂറോളം നീണ്ടു. ഇതിനിടെ അന്പലപ്പുഴ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി.
ആംബുലൻസ് ഡ്രൈവർ ഹാഷിം വിളിച്ചതിനെത്തുടർന്ന് വണ്ടാനം ലൈഫ്സേവ് ആംബുലൻസ് സ്ഥലത്തെത്തി രോഗിയെ 2.20ഓടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അല്പസമയത്തിനുള്ളിൽ ഉമൈബാൻ(75) മരിക്കുകയായിരുന്നു.
പത്തു മിനിറ്റുമുന്പ് രോഗിയെ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താനാകുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം കല്ലൂർ മുസ്ലിം ജമാ അത്ത് മസ്ജിദ് ഖബറിസ്ഥാനിൽ ഉച്ചയ്ക്ക് 12 ഓടെ കബറടക്കി.
ആംബുലൻസ് ഡ്രൈവറുടെയും മെയിൽ നഴ്സിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ അന്പലപ്പുഴ പോലീസ് കേസെടുത്തു.
No comments:
Post a Comment