ബംഗളുരു: കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാടകങ്ങൾ അപൂർവ സാഹചര്യങ്ങളിലേക്കു നീങ്ങുന്നു. സർക്കാർ രൂപീകരിക്കാൻ കർണാടക ഗവർണർ വാജുഭായ് വാല ബി.എസ്. യെദിയൂരപ്പയെ ക്ഷണിച്ചതിനെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു.[www.malabarflash.com]
സുപ്രീം കോടതി രജിസ്ട്രാർ വഴി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കു കോണ്‍ഗ്രസ് ഹർജി സമർപ്പിച്ചു. ഈ ഹർജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചിനു കൈമാറി. വ്യാഴാഴ്ച പുലർച്ചെ 1.45ന് കോടതി ഹർജി പരിഗണിക്കും.
വ്യാഴാഴ്ച രാവിലെ ഒന്‍പതിന് യെദിയൂരപ്പ അധികാരമേൽക്കും എന്നതിനാൽ ഇതിനു മുന്‍പായി ഹർജി പരിഗണിപ്പിക്കാനാണു കോണ്‍ഗ്രസ് ശ്രമിച്ചത്. മുതിർന്ന നേതാവും എംപിയുമായ മനു അഭിഷേക് സിംഗ്വിയാണ് കോണ്‍ഗ്രസിനും ജെഡിഎസിനും വേണ്ടി ചീഫ് ജസ്റ്റീസിനു മുന്നിൽ പരാതി ഉന്നയിച്ചിരിക്കുന്നത്.

സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് അർധരാത്രി സുപ്രീം കോടതി ചേരുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുന്‍പ് ഇത് യാക്കൂബ് മേമന്റെ കേസ് പരിഗണിക്കുന്നതിനു വേണ്ടിയായിരുന്നു.
No comments:
Post a Comment