തിരുവനന്തപുരം: ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ രണ്ടു വർഷത്തോളം മംഗലാപുരത്തെ ആർഎസ്എസ് കേന്ദ്രത്തിൽ തന്നെ മാനസിക പീഡനത്തിനിരയാക്കിയതായി തൃശൂർ സ്വദേശി അഞ്ജലി പ്രകാശൻ ഡിജിപി ലോക്നാഥ് ബഹ്റയ്ക്കു പരാതി നൽകി.[www.malabarflash.com]
എന്നാൽ, കർണാടകയിൽ കേസുള്ളതിനാൽ കേരളത്തിൽ കേസെടുക്കാനാവില്ലെന്നു കാട്ടി ഡിജിപി തന്നെ മടക്കിയെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അഞ്ജലി പറഞ്ഞു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് മംഗലാപുരത്തുനിന്നു കേരളത്തിലെത്തിയ അഞ്ജലി ഇപ്പോൾ അമ്മാവൻ രഘുനന്ദന്റെയും ഭാര്യയുടെയും സംരക്ഷണയിലാണ്. മംഗലാപുരത്തെ രഹസ്യകേന്ദ്രത്തിൽ അമ്മയുടെ ഒത്താശയോടെ തന്നെ പീഡനത്തിനിരയാക്കുകയാണെന്ന് പെണ്കുട്ടി നേരത്തെ പരാതിപ്പെട്ടിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെ രക്ഷിക്കണമെന്ന ആവശ്യവുമായി സ്വയം പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പെണ്കുട്ടി ബന്ധുക്കൾക്ക് അയച്ചത് വൻ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതൊരു പക്ഷേ തന്റെ അവസാനത്തെ വീഡിയോ ആയിരിക്കുമെന്നും അഞ്ജലി അതിൽ പറഞ്ഞിരുന്നു. വെളിപ്പെടുത്തൽ ശ്രദ്ധയിൽപ്പെട്ട ഡിജിപി ലോക്നാഥ് ബഹ്റയാണ് മോചനത്തിനു വഴിയൊരുക്കിയത്. തുടർന്ന് ഇക്കാര്യത്തിൽ ഒൗദ്യോഗികമായി പരാതി നൽകാനാണ് പെണ്കുട്ടി തിങ്കളാഴ്ച രാവിലെ ഡിജിപിയുടെ ഓഫീസിലെത്തിയത്.
സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നതിനു താനും സുഹൃത്ത് മനാസും അപേക്ഷ നൽകിയതായും അഞ്ജലി പറഞ്ഞു.

No comments:
Post a Comment