കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. കെവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയ ഇടമണ്‍ നിഷാന മന്‍സിലില്‍ നിയാസ്, റിയാസ് മന്‍സിലില്‍ റിയാസ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. തിരുനെല്‍വേലിയില്‍ നിന്ന് തെന്മല പോലീസാണ് ഇവരെ പിടികൂടിയത്.[www.malabarflash.com]
ഇരുവരെയും പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തു. കേസില്‍ പതിമൂന്നോളം പേര് പ്രതികളാകുമെന്നാണ് വിവരം. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
കെവിന്റെ മൃതദേഹം ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുകയെന്നാണ് വിവരം. ആർഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയത്തെത്തിച്ചു.

നേരത്തേ, മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുമെന്നാണ് അറിയിച്ചിരുന്നത്.
No comments:
Post a Comment