കാഞ്ഞങ്ങാട്: ബ്രദേഴ്‌സ് വടകരമുക്ക് നിര്‍മിച്ച് നല്‍കുന്ന ബൈത്തുറഹ്മയുടെ താക്കോല്‍ദാനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മ കമ്മിറ്റി ചെയര്‍മാന്‍ എം.കെ മന്‍സൂറിന് നല്‍കി നിര്‍വഹിച്ചു.[www.malabarflash.com]
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥിയായിരുന്നു. സമാപന പൊതുപരിപാടിയില്‍ ഹാഫിള് അജ്മല്‍ കെ.എച്ച്, ഹാഫിള് നിഹാല്‍ ഇസ്മായില്‍ ബി.കെ എന്നിവര്‍ ഖിറാഅത്ത് പാരായണം നടത്തി. ഹോസ്ദുര്‍ഗ് കടപ്പുറം ഖത്തീബ് ഷാക്കിര്‍ ദാരിമി വളക്കൈ പ്രാര്‍ഥന നടത്തിം. ക്ലബ്ബ് ഉപദേശക സമിതി അംഗം സി.കെ റഹ്മത്തുള്ള സ്വാഗതം പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് യൂനുസ് വടകരമുക്ക് അധ്യക്ഷത വഹിച്ചു.
സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, മുസ്ലിംലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജി, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, ബ്രദേഴ്സ് ക്ലബ്ബ് മുഖ്യ രക്ഷാധികാരി കെ.ബി കുട്ടിഹാജി, ബഷീര്‍ ആറങ്ങാടി, ഹംസ സഖാഫി, പ്രകാശന്‍ ബത്തേരിക്കല്‍, ഇരിട്ടി മുഹമ്മദ് കാസര്‍കോട്, കെ.കെ ജാഫര്‍, കെ.കെ ബദറുദ്ധീന്‍, ശംസുദ്ധീന്‍ കൊളവയല്‍, സി.കെ നിയാസ്, പി.എച്ച് നാസര്‍, നസീര്‍ അജ്വ, കെ.ഇ നിസാര്‍, ടി.എച്ച് ഹനീഫ്, ഇബ്രാഹിം ടി.പി, പി.കെ മുഹമ്മദ് കുഞ്ഞി, പി.എച്ച് മൊയ്തീന്‍ കുഞ്ഞി, സി.എച്ച് നാസര്‍ സലാം, ഹാരിസ് പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന കൂട്ടു പ്രാര്‍ഥനയ്ക്ക് സയ്യിദ് സഫിയുള്ളാഹില്‍ ജമലുലൈലി തങ്ങള്‍ മണ്ണാര്‍ക്കാട് നേതൃത്വം നല്‍കി.
No comments:
Post a Comment