Latest News

ബേക്കല്‍- കോട്ടിക്കുളം ഹാര്‍ബറിന്റെ സാധ്യതാ പഠന സംഘമെത്തി

ഉദുമ: ബേക്കല്‍ - കോട്ടിക്കുളം ഹാര്‍ബറിന്റെ ഒന്നാം ഘട്ട സാധ്യതാ പഠന സംഘം പരിശോധനക്കെത്തി. ഹാര്‍ബര്‍ എന്‍ജിനീയറിംങ് വകുപ്പിലെ ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച ഒന്നാം ഘട്ട പരിശോധനക്കെത്തിയത്.[www.malabarflash.com]

സംഘം ബേക്കല്‍ പുഴ മുതല്‍ കോട്ടിക്കുളം കോടി കടപ്പുറം വരെയുള്ള കടലോരം സന്ദര്‍ശിച്ചു. ഇവര്‍ നല്കുന്ന റിപ്പോര്‍ടിന്റെ അടിസ്ഥാനത്തില്‍ വിപുലമായ തുടര്‍ പഠനം നടക്കും. 

ഇവര്‍ ശേഖരിക്കുന്ന ഡാറ്റ പൂണെ സി. ഡബ്ലു.പി.ആര്‍.എസിന് കൈമാറും തിരമലകളുടെയും കാറ്റിന്റെയും വേഗം അടക്കമുള്ളവ പഠിച്ച ശേഷം സ്ഥാപനം നല്കുന്ന റിപ്പോര്‍ട്ടായിരിക്കും അന്തിമമായി അംഗീകരിക്കുക. നിര്‍മാണത്തിന് മുന്‍പ് പരിസ്ഥിതി വകുപ്പും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും കൂടി അംഗീകാരം നല്‍കേണ്ടതുണ്ട്.

ഹാര്‍ബര്‍ എന്‍ജിനിയറിംങ് കോഴിക്കോട് ഓഫീസിലെ അസി: എന്‍ജീനീയര്‍മാരായ എം.ഷാജൂ, ബിനോ ആല്‍ബര്‍ട് ജീവനക്കാരായ ഷറഫുദ്ദീന്‍, ഷിജീഷ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് സര്‍വെക്കെത്തിയത്.

ബേക്കല്‍, കോട്ടിക്കുളം, കുറുംബ ഭഗവതി ക്ഷേത്രങ്ങളുടെ സ്ഥാനികരും, ഉദുമ പഞ്ചായത്ത് വൈ: പ്രസി ലക്ഷ്മി ബാലന്‍, മെമ്പര്‍ ശംഭു ബേക്കല്‍, ധീ വരസഭ നേതാവ് യു.എസ്. ബാലന്‍, പൊതു പ്രവര്‍ത്തകരായ ഭരതന്‍, കെ.എ.ഗംഗാധരന്‍ എന്നിവര്‍ പഠന സംഘത്തിനെ സഹായിക്കാനുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.