ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്.[www.malabarflash.com]
നിലവില്‍ ബിജെപി കേരള സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ച വരികയാണ്. ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമയിരുന്നു. മിസോറാമിന്റെ നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മയുടെ കാലാവധി വെളളിയാഴ്ച അവസാനിച്ചു.
കോട്ടയത്തെ കുമ്മനത്ത് ജനിച്ച കുമ്മനം രാജശേഖരന്‍ സി.എം.എസ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
ആര്‍ എസ് എസിലൂടെയാണ് കുമ്മനം രാഷ്ട്രീയത്തില്‍ എത്തിയത്. 1987ല്‍ കൊച്ചിയിലെ ഫുഡ് കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ച ശേഷം കുമ്മനം ആര്‍.എസ്.എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി.
No comments:
Post a Comment